ads

banner

Tuesday, 5 November 2019

author photo

 കോഴിക്കോട്: പന്തീരാങ്കാവ് യുഎപിഎ കേസ് അട്ടിമറിക്കാന്‍ മന്ത്രിമാരുടെ ഒത്താശയോടെ സിപിഎമ്മിലേയും പൊലീസിലേയും ഒരു വിഭാഗം ശ്രമിക്കുന്നതായി ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് രണ്ട് സിപിഎം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത സംഭവം അതീവ ഗൗരവതരമാണ്. 

'നിരോധിത സിപിഐ മാവോയിസ്റ്റ് ഭീകരവാദ സംഘടനയുടെ കേഡറുകളാണ് അറസ്റ്റിലായവർ. ഇവര്‍ക്ക്  മറ്റ് ഭീകരവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് എഫ്ഐആറില്‍ ഉണ്ട്. സിപിഎം ഭരിക്കുന്ന കേരളത്തിലെ പൊലീസ് തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്'. എഫ്ഐആർ ചെന്നിത്തല വായിച്ചിട്ടുണ്ടോയെന്നും  എഫ്ഐആർ വായിക്കാതെയാണ് പ്രതികളെ രക്ഷിക്കാൻ ചെന്നിത്തല മുറവിളി കൂട്ടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

'യുഎപിഎ അല്ലെന്ന് തെളിയിക്കും മുൻപ് മന്ത്രി തോമസ് ഐസക് പ്രതികളുടെ വീട് സന്ദർശിച്ചു. കോടതിയിൽ പ്രോസിക്യൂഷനും പ്രതിഭാഗവും ഒത്തുകളിക്കുന്നു. ഇതൊന്നുമെന്നും ശരിയായ നടപടികളല്ല. അറസ്റ്റിലായവരെ രക്ഷപ്പെടുത്താനുള്ള നീക്കമാണ് നടക്കുന്നത്'. മുൻ തീവ്രവാദ കേസുകളിൽ പ്രതികൾക്കൊപ്പം നിന്ന അതേ നിലപാടാണ് സിപിഎമ്മും കോൺഗ്രസും ഈ കേസിലും സ്വീകരിക്കുന്നതെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. 
 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement