തിരുവനന്തപുരം: ദേശീയപാത വികസനം തടസപ്പെടുത്താന്‍ കേന്ദ്രമന്ത്രിക്ക് കത്തയച്ചെന്ന് ആരോപണത്തില്‍ വിശദീകരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള. ദേശീയപാത വികസനത്തിന് ബിജെപിയും താനും ഒരവസരത്തിലും എതിര് നിന്നിട്ടില്ല. ഒപ്പം നിന്നവരാണ്. ആസൂത്രിതമായി വിവാദം ഉണ്ടാക്കുകയാണ് സിപിഎം ഭരണകൂടം.
വര്‍ത്തമാനകാല രാഷ്ട്രീയത്തില്‍ നിന്ന് ശ്രദ്ധതിരിച്ച് വിടാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. മാന്യമല്ലാത്ത രീതിയിലാണ് സിപിഎമ്മിന്റെ രാഷ്ട്രീയ പ്രവര്‍ത്തനം, വ്യക്തിഹത്യ നടത്തുന്ന നിലപാടിനെ ബിജെപി അപലപിക്കുന്നുവെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിലെ 29സംസ്ഥാനങ്ങളില്‍ വികസനം എത്തിപ്പെടാത്ത പ്രദേശമാണ് കേരളമെന്നാണ് ഞങ്ങളുടെ വിലയിരുത്തല്‍. വികസനരംഗത്ത് ഒന്നും നേടാന്‍ സാധിക്കാതെ ശരിയായ വികസനം എത്തിനോക്കാത്ത സംസ്ഥാനമാണ് കേരളം. ചരിത്രത്തിലെ ഏറ്റവും വലിയ പരാജയമാണ് കേരളത്തിലുള്‍പ്പെടെ സിപിഎം നേരിടാന്‍ പോകുന്നത്. കണക്കുകള്‍ നോക്കുമ്പോള്‍ അക്കാര്യം വ്യക്തമാകുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
ദേശീയപാത വികസനത്തിന് തടസം എന്താണെന്ന കാര്യം സര്‍ക്കാര്‍ ഡല്‍ഹിയില്‍ പോയി അന്വേഷിക്കണം. സര്‍വകക്ഷിയോഗത്തില്‍ മുഖ്യമന്ത്രിക്ക് പ്രധാനമന്ത്രി നല്‍കിയ കവറിലുള്ള കാര്യം എന്താണെന്ന് പുറത്ത് പറയാന്‍ തയാറാകണം. വിവാദമുണ്ടാക്കുന്നവര്‍ എന്റെ കത്തിലെ അവസാന വരി വായിക്കാന്‍ തയാറായിട്ടില്ല. നിയമാനുസൃതം പഴുതുകളുണ്ടെങ്കില്‍ മാത്രം എന്ന് ഞാന്‍ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. സിപിഎമ്മുകാരടക്കം എല്ലാ പാര്‍ട്ടിയിലുള്ളവര്‍ക്കും വേണ്ടിയാണ് ഞാന്‍ കത്തയച്ചത്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon