കോഴിക്കോട് : വാളയാർ പീഡനക്കേസിൽ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന് സിപിഎം. പ്രതികള്‍ സിപിഎമ്മുകാരല്ല. കുട്ടികളുടെ അമ്മയെക്കൊണ്ട് അങ്ങനെ പറയിപ്പിച്ചതാണെന്ന് എം.ബി.രാജേഷ് എംപി ആരോപിച്ചു. കേസില്‍ സിബിെഎ അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാര്‍ അനിശ്ചിതകാല നിരാഹാരസമരം തുടങ്ങി. കോണ്‍ഗ്രസിന്റെ ഉപവാസസമരം നാളെ നടക്കും.
വാളയാര്‍ പീഡനക്കേസിലെ പ്രതികള്‍ക്ക് അരിവാള്‍പാര്‍ട്ടിക്കാരുമായി ബന്ധമുണ്ടെന്ന് പെണ്‍കുട്ടികളുടെ അമ്മ മനോരമ ന്യൂസിലൂടെ നടത്തിയ വെളിപ്പെടുത്തല്‍ സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിരുന്നു. കോണ്‍ഗ്രസും ബിജെപിയും വിഷയം ഏറ്റുപിടിച്ചതും സാമൂഹീകമാധ്യമങ്ങളിലെ വിമര്‍ശനത്തിനും ഒരാഴ്ചയ്ക്കുശേഷമാണ് സിപിഎം വിശദീകരണം നല്‍കിയത്. പ്രതികള്‍ക്ക് സിപിഎമ്മുമായി ബന്ധമില്ലെന്നും സിപിഎമ്മിനെ പഴിചാരുന്നത് രാഷ്ട്രീയപ്രേരിതമാണെന്നും കോടതിവിധിയില്‍ പോലും അങ്ങനെയില്ലെന്നും സിപിഎം ജില്ലാ സെക്രട്ടറി വ്യക്തമാക്കി.
This post have 0 komentar
EmoticonEmoticon