മുംബൈ: മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെയ്ക്കൊപ്പം കൂടുതൽ മന്ത്രിമാരെ സത്യപ്രതിജ്ഞ ചെയ്യിക്കാനൊരുങ്ങി മഹാസഖ്യം. വകുപ്പുവിഭജന ചർച്ചകൾ മുംബൈയിൽ പുരോഗമിക്കുന്നു. പ്രത്യേക നിയമസഭാ സമ്മേളനത്തിൽ എംഎൽഎമാരുടെ സത്യപ്രതിജ്ഞ തുടരുകയാണ്. അധികാരക്കയറ്റം മഹാസംഭവമാക്കാനൊരുങ്ങുകയാണ് ത്രികക്ഷി സഖ്യം. താക്കറെ കുടുംബത്തിലെ ആദ്യ മുഖ്യമന്ത്രിയെ ഉത്സവപ്രതീതിയോടെ സത്യപ്രതിജ്ഞ ചെയ്യിക്കാനാണ് ശിവസേനാ ശ്രമം. ബിജെപിയുടെ പാതിരാസർക്കാർ രൂപീകരണത്തിൽ വഴിമുട്ടിപ്പോയ മന്ത്രിസ്ഥാന ചർച്ചകൾ ഇന്നലെ രാത്രിമുതൽ പുനരാരംഭിച്ചിരുന്നു. പൊതുമിനിമം പരിപാടിയിൽ 43 മന്ത്രിസ്ഥാനങ്ങൾ രൂപീകരിക്കാൻ ധാരണയായിരുന്നു.
ശിവസേനയും എൻസിപിയും 15 വീതവും കോൺഗ്രസിന് 13 മന്ത്രിസ്ഥാനങ്ങൾ നൽകുവാനാണ് നിലവിലെ ധാരണ. അതിൽ ആഭ്യന്തരം, ധനകാര്യം, റവന്യൂ വകുപ്പുകളിൽ തർക്കം നിലനിൽക്കുന്നു. സ്പീക്കർ പദവിയിൽ കോൺഗ്രസും എൻസിപിയും അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. പ്രത്യേക നിയമസഭാ സമ്മേളനത്തിൽ പ്രമുഖ നേതാക്കളുടെയെല്ലാം സത്യപ്രതിജ്ഞ പൂർത്തിയായി. നിയമസഭയ്ക്ക് പുറത്ത് എൻസിപി നേതാക്കൾക്കൊപ്പം ചിലവഴിച്ച അജിത് പവാർ എന്നാൽ നിയമസഭയിൽ ഫഡ്നാവിസിനൊപ്പമിരുന്നു. പാർട്ടിയിലേക്ക് തിരിച്ചുവരുമോ എന്ന ചോദ്യത്തിന് തന്നെ ആരും പുറത്താക്കിയിട്ടില്ലല്ലോ എന്ന് മറുപടി. അതേസമയം നിയുക്ത മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഗവർണറെ രാജ്ഭവനിലെത്തി കണ്ടു. ഉദ്ധവ് താക്കറെ സർക്കാരിന് സംസ്ഥാനത്തെ ഏക സിപിഎം എംഎൽഎ പിന്തുണ നൽകിയിട്ടുണ്ട്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon