മമ്മൂട്ടി ചിത്രമായ 'മാമാങ്കം' തകര്‍ക്കാന്‍ വ്യാജ പ്രചാരണം നടത്തിയെന്ന പരാതിയില്‍ മുന്‍ സംവിധായകന്‍ സജീവ് പിള്ളയടക്കം ഏഴുപേര്‍ക്കെതിരെ കേസ്. സിനിമയുടെ എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍ ആന്റണി ജോസഫ് നല്‍കിയ പരാതിയില്‍ ഈഥന്‍ ഹണ്ട് എന്ന ഫെയ്സ്ബുക് അക്കൗണ്ടിനെതിരെയും വിതുര പൊലീസ് കേസെടുത്തു.
സിനിമയെ തകര്‍ക്കാന്‍ നവമാധ്യമങ്ങളില്‍ നടന്ന സംഘടിതശ്രമത്തില്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിങ് ഏജന്‍സികളുടെ പങ്കും പൊലീസ് അന്വേഷിക്കും. റിലീസ് െചയ്യാത്ത സിനിമ കണ്ടുവെന്നതടക്കമുള്ള വ്യാജപ്രചാരണങ്ങള്‍ക്കെതിരെ തിരുവനന്തപുരം റേഞ്ച് ഡി.െഎ.ജി കെ.സഞ്ജയ്കുമാര്‍ ഗുരുദീപിന് ലഭിച്ച പരാതിയില്‍ വിതുര പൊലീസാണ് അന്വേഷണം തുടരുന്നത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon