ads

banner

Sunday, 3 November 2019

author photo

ഹൈദരാബാദ് : തെലങ്കാനയില്‍ 50 ശതമാനം ബസ് സര്‍വീസുകള്‍ സ്വകാര്യവത്കരിക്കുന്നു. ടി.എസ്.ആര്‍.ടി.സി  ജീവനക്കാര്‍ ഒരു മാസത്തോളമായി സമരം തുടരുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. അതിനിടെ ജീവനക്കാര്‍ മൂന്ന് ദിവസത്തിനകം ജോലിക്കെത്തിയില്ലെങ്കില്‍ കടുത്ത നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ചന്ദ്രശേഖര റാവു മുന്നറിയിപ്പ് നല്‍കി.

ടി.എസ്.ആര്‍.ടി.സിയെ സര്‍ക്കാര്‍ മേഖലയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ മാസം അഞ്ചിനാണ് സമരം തുടങ്ങിയത്. സമരം ഒരു മാസത്തോട് അടുക്കവെയാണ് സര്‍ക്കാര്‍ നിലപാട് കടുപ്പിച്ചത്. മൂന്ന് ദിവസത്തിനകം തിരികെ ജോലിക്കെത്തിയില്ലെങ്കില്‍ ജോലിയില്‍ നിന്ന് പുറത്താക്കുമെന്നാണ് മുന്നറിയിപ്പ്.

അതിനിടെ 50 ശതമാനം സര്‍വീസുകള്‍ സ്വകാര്യവത്കരിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. 10,400 റൂട്ടുകളില്‍ 5,100 റൂട്ടുകള്‍ സ്വകാര്യവത്കരിക്കും. ഇത് മന്ത്രിസഭയുടെ നയപരമായ തീരുമാനമാണെന്നും തീരുമാനം മാറ്റില്ലെന്നും മുഖ്യമന്ത്രി ചന്ദ്രശേഖര റാവു വ്യക്തമാക്കി.

സമരക്കാരുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സമരം ടി.എസ്.ആര്‍.ടി.സിക്ക് എതാണ്ട് 175 കോടി രൂപ നഷ്ടം വരുത്തിയെന്നാണ് റിപ്പോര്‍ട്ട്.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement