ads

banner

Tuesday, 26 November 2019

author photo

കോഴിക്കോട് : കേരള കേന്ദ്ര സര്‍വകലാശാലയില്‍ സംഘപരിവാര്‍ സഹയാത്രികരെ പങ്കെടുപ്പിച്ച് കൊണ്ടുള്ള വിവാദ സെമിനാര്‍ ഇന്ന് നടക്കും. വിദ്യാര്‍ഥികളുടെ പ്രതിഷേധം കണക്കിലെടുക്കാതെയാണ് സര്‍വകലാശാല അധികൃതര്‍ ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നത്. സെമിനാറിനെതിരെ പ്രതിഷേധിക്കുമെന്ന് സര്‍വകലാശാല വിദ്യാര്‍ഥികള്‍‌ പറയുന്നു‍. ഇന്നും നാളെയുമായി രണ്ട് ദിവസങ്ങളിലായാണ് കാസര്‍കോട്ടെ കേരള കേന്ദ്ര സര്‍വകലാശാലയില്‍ ഭരണഘടനയും ജനാധിപത്യവും, എഴുപത് വര്‍ഷത്തെ ഇന്ത്യന്‍ അനുഭവത്തില്‍ എന്ന പേരില്‍ ദേശീയ സെമിനാര്‍ നടത്തുന്നത്.

സെമിനാറിന്‍റെ ആദ്യ ദിവസമായ ഇന്ന് ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ ടി.ജി മോഹന്‍ദാസാണ് ആദ്യ വിഷയവാതരണം നടത്തുക. നാളെ മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറും, മാധ്യമ പ്രവര്‍ത്തകന്‍ ജി.കെ സുരേഷ് ബാബുവും വിഷയാവതരണം നടത്തും. സംഘപരിവാര്‍ സഹയാത്രികരെ കൂട്ടത്തോടെ ക്ഷണിച്ചു കൊണ്ടുള്ള സെമിനാര്‍ സര്‍വകലാശാലയെ കാവിവത്ക്കരിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണെന്നാണ് വിദ്യാര്‍ഥികളുടെ ആരോപണം. സെമിനാറിനെതിരെ ഒന്നിച്ച് പ്രതിഷേധിക്കുമെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. ഡി.ജി.പി ജേക്കബ് തോമസും, സര്‍വകലാശാല പ്രൊ വൈസ് ചാന്‍സലര്‍ കെ. ജയപ്രസാദടക്കമുള്ളവരാണ് ദേശീയ സെമിനാറിലെ മറ്റു വിഷയങ്ങളവതരിപ്പിക്കുന്നത്.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement