വയനാട്: സുല്‍ത്താന്‍ ബത്തേരിയിൽ വിദ്യാർത്ഥി പാമ്പ് കടിയേറ്റ് മരിച്ച സ്കൂൾ ജില്ലാ ജഡ്‌ജി ഹാരിസ് സന്ദർശിച്ചു. പ്രാഥമിക അന്വേഷണത്തിൽ തന്നെ സ്കൂളിന്റെ ഭാഗത്ത് നിന്ന് വീഴ്ച പറ്റിയതായി അദ്ദേഹം പറഞ്ഞു. ഇന്ന് ഉച്ചയ്ക്ക് കൽപ്പറ്റ ജില്ലാ കോടതിയിൽ ചേരുന്ന യോഗത്തിൽ പങ്കെടുക്കുവാൻ ജില്ലാ ജഡ്‌ജി സ്കൂളിലെ പ്രധാന അധ്യാപകന് നിർദേശവും നൽകി. വിദ്യാര്‍ഥികള്‍ സ്കൂളിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. സംഭവത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പിയും മാര്‍ച്ച് നടത്തി.
ഇന്നലെ വൈകിട്ടാണ് വയനാട് പുത്തൻകുന്ന് സർവജന സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനി ഷെഹല ഷെറിന്‍ (10) ആണ് ക്ലാസില്‍ വച്ച് പാമ്പുകടിയേറ്റ് മരിച്ചത്. ക്ലാസ്റൂമിലെ തറയിലുണ്ടായിരുന്ന പൊത്തില്‍ നിന്നാണ് ഷഹ്‌ലക്ക് പാമ്പ് കടിയേറ്റത്.പാമ്പു കടിയേറ്റതു പോലുള്ള പാടുകൾ കണ്ടതിനെ തുടർന്നു രക്ഷിതാക്കൾ എത്തി ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് താലൂക്ക് ആശുപത്രിയിലും എത്തിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്തതിനെ തുടർന്ന് കോഴിക്കോട്ടേക്കു കൊണ്ടു പോകും വഴിനില വഷളാവുകയും വൈത്തിരിയിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ആശുപത്രിയിലെത്തുമ്പോഴേക്കും കുട്ടി മരണത്തിന് കീഴടങ്ങുകയും ചെയ്തു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon