ന്യൂഡൽഹി: ജെഎൻയുവിലെ ഹോസ്റ്റൽ ഫീസിൽ വീണ്ടും ഇളവ് നൽകി സർവകലാശാല ഉത്തരവിറക്കി. ആഭ്യന്തര ഉന്നതാധികാര സമിതിയുടെ ശുപാർശകൾ അംഗീകരിച്ച ജെഎൻയു ബിപിഎൽ വിഭാഗത്തിലുള്ളവർക്ക് യൂട്ടിലിറ്റി, സർവ്വീസ് ചാർജ് എന്നിവയിൽ 75 ശതമാനം ഇളവും എപിഎൽ വിഭാഗത്തിന് 50 ശതമാനം ഇളവും അനുവദിച്ചു. കഴിഞ്ഞ ഞായറാഴ്ചയാണ് വിദ്യാർത്ഥികളിൽ നിന്ന് നിർദേശങ്ങൾ തേടാനും ആവശ്യങ്ങൾ പഠിക്കാനും ആഭ്യന്തര ഉന്നതാധികാര സമിതിയെ സർവകലാശാല നിയോഗിച്ചത്.
വിദ്യാർത്ഥി പ്രക്ഷോഭം ഒരു മാസം പിന്നിട്ട പശ്ചാത്തലത്തിലാണ് നടപടി. ബിപിഎൽ വിഭാഗത്തിലുള്ള വിദ്യാർത്ഥികൾക്ക് 2000രൂപയിൽ നിന്ന് 500 രൂപ ആക്കിയാണ് ചാർജ് കുറച്ചത്. സിംഗിൾ മുറി മാസ വാടക 600ൽ നിന്ന് 300 ആയും രണ്ട് കിടക്കയുള്ള മുറിയുടെ വാടക 300 ൽ നിന്ന് 150 ആയും പുനർനിശ്ചയിച്ചു .ബി.പിഎൽ വിഭാഗങ്ങൾക്കാണ് ഇതിന്റെ ഗുണം ലഭിക്കുക.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon