ന്യൂഡൽഹി: മരടിലെ ഫ്ളാറ്റുകൾ പൊളിക്കാൻ ഉള്ള ഉത്തരവിന് എതിരെ ജയിൻ ഹൗസിങ്, ആൽഫ വെഞ്ച്വേഴ്സ് എന്നീ നിർമ്മാതാക്കൾ സുപ്രീം കോടതിയിൽ തിരുത്തൽ ഹർജി ഫയൽ ചെയ്തു. ഫ്ളാറ്റുകൾ പൊളിക്കാൻ ഉള്ള ഉത്തരവ് നീതിയുക്തം അല്ല. പൊളിക്കൽ ദേശിയ നഷ്ടം ആണെന്നും തിരുത്തൽ ഹർജിയിൽ പറയുന്നു. 2018 ൽ കേരളത്തിൽ ഉണ്ടായ മഹാ പ്രളയത്തിന് കാരണം മരടിലെ തീരദേശ നിയമങ്ങൾ ലംഘിച്ച് കൊണ്ടുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ആണെന്ന സുപ്രീം കോടതി ഉത്തരവിലെ പരാമർശം തെറ്റാണെന്ന് ആൽഫാ വെഞ്ച്വേഴ്സ് ഫയൽ ചെയ്ത തിരുത്തൽ ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 2018 ഓഗസ്റ്റ് 14 ന് മുമ്പ് തന്നെ കേരളത്തിലെ അണകെട്ടുകൾ നിറഞ്ഞിരുന്നു. ഓഗസ്റ്റ് 14 -16 തീയ്യതികളിൽ ഉണ്ടായ കനത്ത മഴയിൽ കൂടുതൽ ജലം അണക്കെട്ടുകളിൽ എത്തിയതോടെ പ്രതിസന്ധി മൂർച്ഛിച്ചു.
പെട്ടെന്ന് ജലം തുറന്ന് വിട്ടതാണ് പ്രളയത്തിന് ഒരു കാരണം ആയത്. സംസ്ഥാനത്തെ 79 അണക്കെട്ടുകൾ ഫലപ്രദം ആയി ഉപയോഗിക്കാത്തതും, കനത്ത മഴയും ആണ് പ്രളയത്തിന് കാരണം ആയത് എന്ന് കേരള ഹൈക്കോടതിയിൽ അമിക്കസ് ക്യുറി സമർപ്പിച്ച റിപ്പോർട്ടിലും വ്യക്തമാക്കിയിട്ടുണ്ട് എന്നും തിരുത്തൽ ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon