തിരുവനന്തപുരം: രാമജന്മഭൂമി-ബാബറി മസ്ജിദ് കേസിലെ സുപ്രീംകോടതി വിധി എല്ലാവരും ഉള്‍ക്കൊള്ളണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സുപ്രീംകോടതി വിധിയിലുള്ള പ്രതികരണങ്ങള്‍ നാടിന്റെ ഐക്യവും സമാധാനവും സംരക്ഷിച്ചുള്ളതാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തര്‍ക്കത്തിന് നിയമപരമായ തീര്‍പ്പാണ് സുപ്രീംകോടതിയില്‍ നിന്ന് ഉണ്ടായത്. അതിനെ സംയമനത്തോടെ ഉള്‍ക്കൊള്ളാന്‍ എല്ലാവരും തയ്യാറാകണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ആഹ്വാനം ചെയ്തു.
ബാബ്റി മസ്ജിദ് തകര്‍ത്തപ്പോള്‍ കേരളം വിവേകത്തോടെയാണ് പ്രതികരിച്ചത്. അതേ രീതിയില്‍ തന്നെ പുതിയ വിധിയോടും പ്രതികരിക്കണമെന്നും ജനങ്ങളുടെ സമാധാനം കളയുന്ന ഒരു നടപടിയും എവിടെ നിന്നും ഉണ്ടാകരുതെന്നും അദ്ദേഹം അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടാതെ, വിധി വന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് സമാധാനം ഉറപ്പാക്കാന്‍ എല്ലാ നടപടിയും എടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon