കൊല്ലം: കൂടെ പിറന്നവള്‍ മരണത്തിലേക്ക് നടന്നുപോയതിന്റെ ആഘാതത്തിലാണ് ഫാത്തിമയുടെ ഇരട്ടസഹോദരി ഐഷ. മരണത്തിന് മുന്‍പുള്ള ദിവസങ്ങളില്‍ ഫാത്തിമ വളരെ ദുഖിതയായിരുന്നുവെന്ന് ഐഷ പറയുന്നു. സഹോദരിക്ക് നീതി ലഭിക്കും വരെ തന്റെ ജീവിതം തന്നെയൊരു നിയമപോരാട്ടമായിരിക്കുമെന്ന് നിയമ വിദ്യാര്‍ഥിനിയായ ഐഷ.
മൂന്നുമിനിറ്റിന്റെ വ്യത്യാസത്തിലാണ് അവര്‍ പിറന്നത്. മുത്തവള്‍ ഫാത്തിമ, ഇളയവള്‍ ഐഷ. പത്താംക്ലാസുവരെ ഒരേ ബഞ്ചിലായിരുന്നു പഠനം. അവര്‍ പങ്കുവെയ്ക്കാത്തതായി ഒന്നുമില്ല. പക്ഷേ മദ്രാസ് ഐഐടിയില്‍ നേരിട്ടിരുന്ന മാനസിക പീഡനങ്ങളെക്കുറിച്ച് ഫാത്തിമ ഒന്നും പറഞ്ഞിരുന്നില്ല. എന്നല്‍ കൂടെ പിറന്നവളുടെ പെരുമാറ്റത്തില്‍ നിന്നു ഐഷ എല്ലാം മനസിലാക്കിയിരുന്നു.
വലിയ സ്വപ്നങ്ങളിലേക്ക് അടുക്കുംചിട്ടയുമായി ജീവിച്ചവള്‍, ജീവന്‍ ഒടുക്കില്ലെന്ന് തന്നെയാണ് ഐഷയുടെ വിശ്വാസം. തിരുവനന്തപുരം ലോകോളജിലെ ഒന്നാം വര്‍ഷ നിയമ വിദ്യാര്‍ഥിയായ ഐഷ ഇരട്ടസഹോദരിക്ക് നീതി ലഭിക്കും വരെ നിയമ പോരാട്ടം നടത്താനുള്ള ജീവിത വൃതത്തിലാണ്. ഫാത്തിമയുടെയും ഐഷയുടെയും ഇളയ സഹോദരി മറിയം എട്ടാംക്ലാസില്‍ പഠിക്കുന്നു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon