ന്യൂഡൽഹി: നിലവിലെ രാഷ്ട്രീയ സാഹചര്യം ചർച്ച ചെയ്യാൻ കോൺഗ്രസ് നേതൃ യോഗം ഇന്ന് ഡൽഹിയിൽ തുടങ്ങി. യോഗത്തിൽ എഐസിസി ജനറൽ സെക്രട്ടറിമാർ, പിസിസി അദ്ധ്യക്ഷൻമാർ, നിയമസഭ കക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.
പാർലമെന്റ് സമ്മേളനം തുടങ്ങുന്ന പശ്ചാത്തലത്തിൽ സഭക്കകത്ത് സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ച് യോഗം ചർച്ച ചെയ്യും. അതേസമയം, സാമ്പത്തിക മാന്ദ്യത്തിൽ കേന്ദ്രസർക്കാരിനെതിരെ തീരുമാനിച്ചിരുന്ന പ്രക്ഷോഭം മാറ്റിവച്ചിരുന്നു. പ്രക്ഷോഭം വീണ്ടും ആരംഭിക്കുന്നത് സംബന്ധിച്ചാകും മുഖ്യ ചർച്ച. മഹാരാഷ്ട്ര സർക്കാർ രൂപീകരണം, ജാർഖണ്ഡ് നിയമ സഭ തെരഞ്ഞെടുപ്പ് ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ചയാകും.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon