അബുദാബി: യു.എ.ഇയില്‍ വ്യാപക മഴ. യു.എ.ഇയുടെ ഏഴ് എമിറേറ്റുകളിലും സാമാന്യം ശക്തമായ മഴ ലഭിച്ചു. അറബിക്കടലില്‍ രൂപം കൊണ്ട അതിശക്തമായ ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നാണ് മഴ ലഭിച്ചത്. പലയിടത്തും ആലിപ്പഴ വര്‍ഷവുമുണ്ടായി. ഇന്നും മഴക്ക് സാധ്യതയുണ്ടെന്നാണ് വിവരം.
അബുദാബി, ദുബൈ എമിറേറ്റുകളിലാണ് മഴ ആരംഭിച്ചത്. വൈകുന്നേരമായതോടെ മുഴുവന്‍ എമിറേറ്റുകളിലും ഇടിമുഴക്കത്തോടെ മഴ കനത്തു. ഷാര്‍ജ, അജ്മാന്‍, റാസല്‍ഖൈമ, ഉമ്മുല്‍ഖുവൈന്‍, ഫുജൈറ എമിറേറ്റുകളിലും രാത്രിയോടെ മഴ ശക്തമായി. ഇതോടെ അന്തരീക്ഷോഷ്മാവ് താഴ്ന്നു.
രാവിലെ പലയിടങ്ങളിലും ആലിപ്പഴ വര്‍ഷവുമുണ്ടായിരുന്നു. വ്യാഴാഴ്ചയും രാജ്യത്തിന്റെ പല ഭാഗങ്ങളിലും മഴ തുടരുമെങ്കിലും വെള്ളിയാഴ്ച തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷകേന്ദ്രം അറിയിച്ചു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon