കാസര്‍ഗോഡ് നീലേശ്വരം പാലായിലെ ഷട്ടര്‍ കം ബ്രിഡ്ജിന്റെ നിര്‍മാണം ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. നീലേശ്വരം നഗരസഭയെയും കയ്യൂര്‍ ചീമേനി പഞ്ചായത്തിനെയും ബന്ധിപ്പിച്ച് തേജസ്വിനി പുഴയിലാണ് ഷട്ടര്‍ കം ബ്രിഡ്ജിന്റെ നിര്‍മാണം.
1957ലെ ഇഎംഎസ് സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായിരുന്നു പാലായിയിലെ ഷട്ടര്‍ കം ബ്രിഡ്ജ്. ആറു പതിറ്റാണ്ടുകള്‍ക്കിപ്പുറം പദ്ധതി യാഥാര്‍ത്ഥ്യമാവുകയാണ്. ജലസേചന വകുപ്പ് നബാര്‍ഡിന്റെ സഹായത്തോടെ 65 കോടി രൂപ ചെലവിലാണ് കാസര്‍ഗോഡ് നീലേശ്വരത്ത് പാലായിയില്‍ തേജസ്വിനി പുഴയ്ക്ക് കുറുകെ 227 മീറ്റര്‍ നീളത്തിലും 8.10 മീറ്റര്‍ വീതിയിലുമാണ് ഷട്ടര്‍ കം ബ്രിഡ്ജ് നിര്‍മിക്കുന്നത്. പാലത്തിന്റെ നിര്‍മാണത്തിനൊപ്പം അപ്രോച്ച് റോഡിന്റെ പണികളും ആരംഭിച്ചു കഴിഞ്ഞു.
ശക്തമായ നീരൊഴുക്കുള്ള തേജസ്വിനിപ്പുഴയില്‍ വെല്ലുവിളികളെ മറികടന്നു കൊണ്ടാണ് ഷട്ടര്‍ കം ബ്രിഡ്ജ് യാഥാര്‍ത്ഥ്യമാകുന്നത്. പദ്ധതി യാഥാര്‍ത്ഥ്യമാകുമ്പോള്‍ സമീപ പഞ്ചായത്തുകളിലെ ഗതാഗതപ്രശ്‌നവും ജലസേചനത്തിലെ ബുദ്ധിമുട്ടും പരിഹരിക്കപ്പെടും. 4800 ഹെക്ടര്‍ സ്ഥലത്തെ കാര്‍ഷികാവശ്യത്തിനും ഉപകാരപ്രദമാകും.
തേജസ്വിനി പുഴയുടെ താങ്കൈ കടവില്‍ നിര്‍മിക്കുന്ന പാലത്തിന് 17 സ്പാനുകളുണ്ട്. ബോട്ടുകള്‍ കടന്നു പോകുമ്പോള്‍ ഓട്ടോമാറ്റിക്കായി തുറക്കുന്ന ലോക്ക് ചേമ്പറും പാലത്തിലുണ്ട്. ഈ വര്‍ഷം മെയ് മാസത്തോടെ പണി പൂര്‍ത്തിയാക്കി പാലം തുറന്നുകൊടുക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon