വാഷിങ്ടൺ: ഗൂഗിൾ സി.ഇ.ഒ സുന്ദർ പിച്ചെക്കെതിരെ വിമർശനവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പിച്ചെ പരോക്ഷമായി ചൈനീസ് സൈന്യത്തെ സഹായിക്കുകയാണ്. എന്നാൽ പിച്ചെക്ക് കൂറ് വേണ്ടത് ചൈനയോടല്ല യു എസിനോടാണെന്ന് ട്രംപ് പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു ഗൂഗിൾ സി.ഇ.ഒയെ വിമർശിച്ച് ട്രംപിൻെറ ആരോപണം.
ഗൂഗിളിൻെറ നടപടികൾ ചൈനയെ സഹായിക്കുന്നവയാണെന്ന് ഈ മാസം ആദ്യവും ട്രംപ് വ്യക്തമാക്കിയിരുന്നു. എന്നാൽ, യു.എസിൽ കൂടുതൽ നിക്ഷേപം നടത്തുന്നതിനെ കുറിച്ച് ചർച്ചകൾ തുടരുകയാണെന്ന് ഗൂഗിൾ അധികൃതർ വ്യക്തമാക്കി.
5 ജി ഉൾപ്പടെയുളള നൂതന സാങ്കേതിക വിദ്യകളുടെ പരീക്ഷണം ഗൂഗിൾ ചൈനയിലാണ് നടത്തുന്നത്. യു.എസിന് ഇക്കാര്യത്തിൽ കമ്പനി പ്രാധാന്യം നൽകുന്നില്ലെന്നും ആരോപണം ഉയർന്നിരുന്നു. ചില യു.എസ് സൈനിക ഉദ്യോഗസ്ഥരാണ് ആരോപണവുമായി രംഗത്തെത്തിയത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon