ads

banner

Wednesday, 19 December 2018

author photo

തിരുവനന്തപുരം: പുതുതായി നിയമിക്കുന്ന കണ്ടക്ടര്‍മാര്‍ക്ക് സ്ഥിരനിയമനം നല്‍കാനാകില്ലെന്ന് കെ.എസ്.ആര്‍.ടി.സി എം.ഡി ടോമിന്‍ ജെ തച്ചങ്കരി. പി.എസ്.സി പറയുന്ന ശമ്പളം ഇവര്‍ക്ക് നല്‍കാനാകില്ല.ജീവനക്കാരുടെ കുറവ് നികത്താന്‍ പി.എസ്.സിയില്‍ നിന്ന് നിയമനങ്ങള്‍ ദ്രുതഗതിയില്‍ നടപ്പിലാക്കുമെന്നും രണ്ട് മാസം എടുത്ത് നടപ്പിലാക്കേണ്ട പ്രക്രിയകള്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒരാഴ്ച കൊണ്ട് പൂര്‍ത്തീകരിക്കുമെന്ന് തച്ചങ്കരി വ്യക്തമാക്കി.  തിരുവനന്തപുരത്ത് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

അഡൈ്വസ് മെമോ അയച്ച എല്ലാവര്‍ക്കും സ്ഥിര നിയമനം കൊടുക്കാനാകില്ല. റിസര്‍വ് കണ്ടക്ടര്‍ തസ്തികയിലേക്കാണ് പി.എസ്.സി നിയമനം നടത്തുന്നതെങ്കിലും എല്ലാവരെയും സ്ഥിരപ്പെടുത്തേണ്ട ആവശ്യമില്ല.  ജീവനക്കാരുടെ വലിയ തരത്തിലുള്ള കുറവുണ്ടായിട്ടും അത് കളക്ഷനെ ബാധിച്ചില്ല. തിങ്കളാഴ്ച മാത്രം 7.49 കോടി രൂപയുടേതായിരുന്നു വരുമാനം. മാത്രമല്ല 17 ലക്ഷം രൂപയുടെ ഡീസല്‍ ലാഭിക്കാനുമായി. എന്നാല്‍ ജീവനക്കാരുടെ കുറവ് കോടതി നിര്‍ദ്ദേശ പ്രകാരം ഉടന്‍ നികത്തും. സാധരണഗതിയില്‍ രണ്ട് മാസം എടുത്ത് പൂര്‍ത്തീകരിക്കേണ്ട പ്രക്രിയകള്‍ ഒരാഴ്ചയ്ക്കകം നടത്തും.

നിയമിക്കപ്പെടുന്നവര്‍ക്ക് പ്രാഥമികമായി രണ്ട് ദിവസത്തെ കോഴ്‌സ് നല്‍കും. പരിശീലനം കഴിഞ്ഞാല്‍ കണ്ടക്ടര്‍ പരീക്ഷ നടത്തുകയും പാസായാല്‍ പിറ്റേദിവസം തന്നെ ലൈസന്‍സ് ലഭ്യമാക്കുകയും ചെയ്യും. തുടര്‍ന്ന് ടിക്കറ്റ് മെഷീനിലുള്ള പരിശീലനം നല്‍കും. ആദ്യകാലങ്ങളില്‍ സിറ്റിക്കടുത്തുള്ള റൂട്ടിലായിരുക്കും ഇവരെ നിയോഗിക്കുക'- തച്ചങ്കരി പറഞ്ഞു.


 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement