സന്നിധാനം:പോലീസ് സംഘം ബൂട്ടിട്ട് ശ്രീകോവിലില്‍. ശബരിമലയില്‍ ശുദ്ധിക്രിയ നടത്തും. ബുധനാഴ്ച ഉച്ചയ്ക്ക് മുമ്പ് പരിഹാരം ചെയ്യാനാണ് തന്ത്രിമാരുടെ നിര്‍ദേശം.
ദര്‍ശനത്തിനെത്തിയ നാല് ട്രാന്‍സ്ജെന്‍ഡര്‍മാര്‍ക്ക് സുരക്ഷയൊരുക്കിയ പോലീസ് സംഘം ബൂട്ടിട്ട് ലാത്തിയും ഷീല്‍ഡുമായി ശ്രീകോവിലിന് തൊട്ടുപിന്നിലെ മേല്‍പാലത്തില്‍ കയറിയത് ആചാരലംഘനമാണെന്ന് പരാതി ഉയരുകയും ശബരിമല സ്പെഷല്‍ ഓഫീസര്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
ശ്രീകോവിലില്‍ നിന്ന് കഷ്ടിച്ച് 10 മീറ്റര്‍ മാത്രം അകലെ മാളികപ്പുറം ഫ്ളൈഓവറിലാണ് ബൂട്ടിട്ട് കയറിയത്. ഇത് ആചാരവിരുദ്ധമാണെന്ന് ദേവസ്വം അധികൃതരും ഭക്തരും ഉന്നയിച്ചിരുന്നു. ഉച്ചപൂജയ്ക്ക് മുമ്പ് പരിഹാരക്രിയകള്‍ നടക്കും.

This post have 0 komentar
EmoticonEmoticon