കൊച്ചി: മരടിൽ നിയമം ലംഘിച്ച് ഫ്ലാറ്റ് നിർമ്മിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന ഹോളി ഫെയ്ത്ത് ഉടമ സാനി ഫ്രാൻസിസ്, മരട് പഞ്ചായത്ത് മുൻ ജൂനിയർ സൂപ്രണ്ട് പി ഇ ജോസഫ് എന്നിവർ സമർപ്പിച്ച ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് വിധി പറയും.
ചട്ടം ലംഘിച്ച് ഫ്ലാറ്റ് നിർമ്മിച്ച് നിരവധി പേരെ സാനി ഫ്രാൻസിസ് വഞ്ചിച്ചെന്നും കേസിൽ അന്വേഷണം തുടരുന്ന സാഹചര്യത്തിൽ ജാമ്യം നൽകരുതെന്നുമാണ് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചത്. എന്നാൽ, അനധികൃത ഫ്ളാറ്റ് നിർമ്മാണം എന്ന ആരോപണം കമ്പനിയ്ക്ക് എതിരെയാണെന്നും എം ഡിയായ തനിക്കെതിരെ പരോക്ഷ ബാധ്യത ചുമത്താനാകില്ലെന്നുമാണ് സാനി ഫ്രാൻസിസിന്‍റെ വാദം.
ഒദ്യോഗിക പദവി ദുരുപയോഗം ചെയ്ത് അനധികൃത നിർമ്മാണത്തിന് കൂട്ട് നിന്ന് സാമ്പത്തിക നേട്ടമുണ്ടാക്കിയാണ് ഉദ്യോഗസ്ഥനായ പി ഇ ജോസഫിനെതിരായ കേസ്. ഹൈക്കോടതി നിർദ്ദേശ പ്രകാരം കേസ് ഡയറിയും ക്രൈംബ്രാഞ്ച് കൈമാറിയിട്ടുണ്ട്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon