കാസര്‍കോട്: അറുപതാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് തിരശ്ശീല വീഴും. വൈകീട്ട് 3.30ന് നടക്കുന്ന സമാപനസമ്മേളനം വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. ചലച്ചിത്രതാരങ്ങളായ രമേഷ് പിഷാരടി, വിന്ദുജ മേനോൻ എന്നിവർ മുഖ്യാതിഥികളായെത്തും.
കൗമാര കലോത്സവം അവസാന ദിവസത്തിലെത്തി നില്‍ക്കുമ്പോള്‍ കിരീടത്തിനായി ശക്തമായ പോരാട്ടമാണ് നടക്കുന്നത്. കോഴിക്കോട്, പാലക്കാട്, കണ്ണൂർ ജില്ലകളാണ് കിരീടത്തിനായി മുൻപിലുള്ളത്. നാടോടിനൃത്തം, മാർഗംകളി, ഇംഗ്ലീഷ് സ്കിറ്റ്, ദേശഭക്തിഗാനം എന്നീ മത്സരങ്ങളാണ് ഇന്ന് അരങ്ങേറുക. കാണികളുടെ വൻ സാന്നിധ്യമാണ് പരിപാടിക്ക് ലഭിക്കുന്നത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon