മുക്കം: കാരശ്ശേരി ആനയാംകുന്ന് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ ദളിത് പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിദ്യാര്‍ഥിനിയുമായി പ്രണയത്തിലായിരുന്ന യുവാവിനെ മുക്കം പോലീസ് കസ്റ്റഡിയിലെടുത്തു. കാരശ്ശേരി മുരിങ്ങ പുറായി സ്വദേശി റിനാസിനെ ആണ് മുക്കം പോലീസ് കസ്റ്റഡിയിലെടുത്തത്. മരിക്കുന്നതിന് തലേന്ന് ഇരുവരും കക്കാടാംപൊയിലില്‍ എത്തിയെന്നാണ് വിവരം.
രണ്ട് ദിവസം മുമ്പാണ് പ്ലസ് ടു വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ മരിച്ച നിലയലില്‍ കണ്ടെത്തിയത്. സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയതിന് ശേഷമായിരുന്നു ആത്മഹത്യ. കുട്ടിയുടെ കൈത്തണ്ടയിലും ഡയറിയിലും റിനാസിന്റെ പേര് എഴുതിവെച്ചിരുന്നു.
പെണ്‍കുട്ടിയ്ക്ക് റിനാസിന്റെ വീട്ടുകാരില്‍ നിന്നും ഭീഷണിയുണ്ടായിരുന്നുവെന്നാണ് കുട്ടിയുടെ സഹപാഠികള്‍ നല്‍കുന്ന വിവരം. മരിച്ച ദിവസവും ഇരുവരും കണ്ടിരുന്നതായി സഹപാഠികള്‍ പോലീസിന് മൊഴി നല്‍കിയിരുന്നു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon