കോട്ടയം: പാര്‍ട്ടി ഭരണഘടന പ്രകാരം ചിഹ്നം അനുവദിക്കേണ്ടത് താനെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പി.ജെ ജോസഫിന്റെ കത്ത്. രണ്ടില ചിഹ്നം അനുവദിക്കണമെന്നാവശ്യപ്പെട്ട് ജോസ് കെ.മാണി വിഭാഗം തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ജോസഫ് വിശദീകരണം നല്‍കിയത്. ചിഹ്നം പ്രസക്തമല്ലെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി ജോസ് ടോം ആവര്‍ത്തിച്ചു.
അതേസമയം ജോസ് ടോം നാളെ നാമനിർദ്ദേശ പത്രിക സമർപ്പിക്കും. ളാലം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ അസിസ്റ്റന്റ് റിട്ടേണിങ്ങ് ഓഫീസർ മുമ്പാകെയാണ് പത്രിക സമർപ്പിക്കുക. യു.ഡി. എഫിന്റെ പഞ്ചായത്ത്തല കൺവൻഷനുകൾ ഇന്നും നാളെയും നടക്കും. ഇടത് സ്ഥാനാർഥി മാണി സി കാപ്പന്റെ പ്രചരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണൻ ഇന്ന് പാലായിൽ എത്തും. നാളെ മുഖ്യമന്ത്രി പിണറായി വിജയനും മണ്ഡലത്തിൽ എത്തും. എൽ. ഡി.എഫ് കൺവെൻഷൻ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon