ads

banner

Tuesday, 3 September 2019

author photo

തിരുവനന്തപുരം: പൊലീസ് ഓഫിസര്‍ പരീക്ഷാ ക്രമക്കേടിൽ അന്വേഷണം വ്യാപിപ്പിച്ച് ക്രൈംബ്രാഞ്ച്. പരീക്ഷാച്ചുമതല വഹിച്ച ഉദ്യോഗസ്ഥരുടെയും പരിശോധകരുടെയും പട്ടിക തയ്യാറാക്കി. ചോദ്യം ചോര്‍ന്നതില്‍ ഇവരുടെ പങ്ക് അന്വേഷിക്കും. എല്ലാവര്‍ക്കും നോട്ടീസ് അയക്കും.
 പരീക്ഷാക്രമക്കേടുകള്‍ സംബന്ധിച്ച് അന്വേഷിച്ച പിഎസ്‌സി വിജിലന്‍സ് ഓഗസ്റ്റ്  അഞ്ചിനാണ് റിപ്പോര്‍ട്ട് സമര്‍പിച്ചത്. പരീക്ഷയില്‍ പങ്കെടുത്ത ഉദ്യോഗാര്‍ഥികളായ ശിവരഞ്ജിത്ത്, പ്രണവ്, നസീം എന്നിവര്‍ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്താല്‍ പരീക്ഷാക്രമക്കേട് നടത്തിയെന്നായിരുന്നു വിജിലന്‍സ് റിപ്പോര്‍ട്ട്. 
പ്രണവിനു സന്ദേശം അയച്ചവരില്‍ എസ്എപി ക്യാംപിലെ സിവില്‍ പൊലീസ് ഓഫീസറും ഉണ്ടെന്നു കണ്ടെത്തിയിരുന്നു. പൊലീസ് ഉദ്യോഗസ്ഥനായ ഗോകുലാണ് പ്രണവിനു സന്ദേശം അയച്ചത്. സിവിൽ പൊലീസ് ഉദ്യോഗസ്ഥ ഒഴിവിലേക്കു നടന്ന പിഎസ്‍സി പരീക്ഷയ്ക്കിടെ ശിവരഞ്ജിത്തിന്റെയും പ്രണവിന്റെയും ഫോണുകളിലേക്ക് സന്ദേശമെത്തിയിരുന്നതായി കണ്ടെത്തിയിരുന്നു. പരീക്ഷ നടക്കുന്ന രണ്ടു മണിമുതല്‍ ‍3.15 വരെയാണ് തുടര്‍ച്ചയായി സന്ദേശം അയച്ചത്. 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement