ഹൈദരാബാദ് : ഹൈദരാബാദില്‍ യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ വെടിവെച്ചുകൊന്നതില്‍ പ്രതികരണവുമായി മനുഷ്യാവകാശ പ്രവർത്തക ഇറോം ശർമിള. നിയമപാലകരുടെ ഇത്തരം നടപടികൾ രാജ്യത്തെയും പൗരന്മാരെയും അപകടത്തിലാക്കുമെന്ന് ഇറോം ശർമിള പറഞ്ഞു.
പൊലീസ് ചെയ്യുന്ന കൊലപാതകങ്ങൾക്ക് കയ്യടിക്കുന്നവർ അന്ധത ബാധിച്ചവരാണെന്നും ഇറോം ശർമിള പറഞ്ഞു. ആയുധമേന്തിയവരുടെ അധികാര ദുര്‍വിനിയോഗം താന്‍ നേരിട്ടനുഭവിച്ചതാണ്. പൊലീസിന് നിയമം കൈയിലെടുക്കാൻ അവകാശമില്ല. ആരാണ് പൊലീസിന് വെടിവെക്കാൻ അധികാരം നൽകിയതെന്നും ഇറോം ശർമിള ചോദിച്ചു. അനീതിക്കെതിരായ പോരാട്ടത്തില്‍ താന്‍ വ്യതിചലിച്ചിട്ടില്ലെന്നും ഇറോം ശര്‍മിള കൂട്ടിച്ചേര്‍ത്തു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon