ads

banner

Thursday, 26 December 2019

author photo

കൊൽക്കത്ത: ദേശീയ പൗരത്വ പട്ടിക (എൻ.ആർ.സി) നടപ്പാക്കൽ അനിവാര്യമായെന്ന് നിലപാട് മയപ്പെടുത്തി പശ്ചിമ ബംഗാൾ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷ്. 'എൻ.ആർ.സി ഭാവിയിലെ കാര്യ'മാണെന്നാണ് അദ്ദേഹത്തിന്‍റെ നിലപാട്. രാജ്യവ്യാപകമായി എൻ.ആർ.സി നടപ്പാക്കുമെന്ന മുൻ നിലപാടിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മാറ്റംവരുത്തിയതിന് പിന്നാലെയാണ് ബംഗാൾ ബി.ജെ.പി അധ്യക്ഷനും നിലപാട് മാറ്റിയത്. 

പശ്ചിമ ബംഗാളിൽ എൻ. ആർ. സി നടപ്പാക്കാൻ സമ്മർദം ചെലുത്തില്ലെന്ന സൂചനയാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്റെ വാക്കിൽ നിന്ന് ലഭിക്കുന്നത്. എൻ.ആർ.സി എപ്പോൾ നടപ്പാക്കുമെന്നതും നടപ്പായാൽ എന്ത് സംഭവിക്കുമെന്നതും ഭാവിയിൽ ചർച്ച ചെയ്യേണ്ട കാര്യങ്ങളാണ് -ഇതു സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ദിലീപ് ഘോഷ് മറുപടി നൽകി. 

അതേസമയം, അസമിൽ എൻ.ആർ.സി നടപ്പാക്കിയത് സുപ്രീംകോടതി ഉത്തരവ് പ്രകാരമാണ്. എൻ.ആർ.സി നടപ്പാക്കുമെന്ന ധാരണയിലെത്തിയത് രാജീവ് ഗാന്ധിയാണ്. ബി.ജെ.പിയല്ല അത്തരമൊരു കരാറിലെത്തിയത്. കോടതി ഉത്തരവ് പ്രകാരമാണ് നടപ്പാക്കിയതെന്ന കാര്യം വ്യക്തമാണെന്നും ഘോഷ് പറഞ്ഞു. 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement