മോസ്‌കോ: റഷ്യയുടെ ഏറ്റവും നൂതനമായ യുദ്ധ വിമാനം തകർന്നു വീണു. സുഖോയ് എസ് യു - 57 സ്റ്റെല്‍ത്ത് യുദ്ധവിമാനങ്ങളിലൊന്നാണ് ചൊവ്വാഴ്ച പരീക്ഷണ പറക്കലിനിടെ തകര്‍ന്നു വീണത്. വിമാനം തകര്‍ന്നു വീണ സ്ഥലത്ത് ആളപായമൊന്നുമില്ലെന്നാണ് അറിവ്. പൈലറ്റ് സുരക്ഷിതമായി പുറത്തുകടന്നെന്ന് വിമാന നിര്‍മ്മാണ കമ്ബനിയെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
രാജ്യത്തെ ഏറ്റവും നൂതനമായ യുദ്ധവിമാനങ്ങളിലൊന്നായ ഇത്തരത്തിലുള്ള വിമാനത്തിന്റെ ആദ്യത്തെ അപകടമാണിത്. കിഴക്കന്‍ പ്രദേശത്തെ ഖബറോവ്സ്ക് മേഖലയിലാണ് സംഭവം നടന്നതെന്നും വിമാനം നിര്‍മ്മിക്കുന്ന ഫാക്ടറിയുടെ ഉടമസ്ഥതയിലുള്ള റഷ്യയുടെ യുണെറ്റഡ് എയര്‍ക്രാഫ്റ്റ് കോര്‍പ്പറേഷന്‍ (യുഎസി) യുടെ പത്രക്കുറിപ്പില്‍ പറയുന്നു.
അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രതിരോധ മന്ത്രാലയം ഒരു കമ്മീഷന്‍ രൂപീകരിക്കും. വിമാനത്തിലെ സ്റ്റിയറിംഗ് സംവിധാനത്തിലെ പരാജയം മൂലമാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. രണ്ട് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ടാസ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon