ads

banner

Tuesday, 7 January 2020

author photo

ന്യൂഡൽഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ കഴിഞ്ഞ ദിവസമുണ്ടായ  ഗുണ്ടാ അക്രമത്തിൽ പരിക്കേറ്റ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്‍റ് ഐഷി ഘോഷിനെതിരെ കേസെടുത്ത് ഡൽഹി പൊലീസ്. ക്യാമ്പസിനകത്ത് കയറി വിദ്യാർത്ഥികളെ തല്ലി ചതച്ചതിനെതിരെ രാജ്യമാകെ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിൽ തന്നെയാണ് അക്രമത്തിനു ഇരയായ വിദ്യാർത്ഥിക്ക് നേരെ കേസെടുക്കുന്നത്.

ജനുവരി നാലിന് ക്യാമ്ബസിലെ സെര്‍വര്‍ റൂമില്‍ നാശനഷ്ടം വരുത്തിയെന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. സര്‍വകലാശാല നല്‍കിയ പരാതിയില്‍ ഐഷി ഉള്‍പ്പെടെ 19 പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ തടസപ്പെടുത്തിയെന്നും സെക്യൂരിട്ടി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്നുമാണ് എഫ്‌ഐആര്‍. ഞായറാഴ്ച രാത്രി 

ജെഎന്‍യുവില്‍ പുറത്ത് നിന്നെത്തിയ സംഘം അധ്യാപകരെയും അനധ്യാപകരെയും വിദ്യാര്‍ത്ഥികളെയും ക്രൂരമായി തല്ലിചതച്ചിരുന്നു. അക്രമത്തിനു പിന്നിൽ എബിവിപി ആണെന്നാണ് വിദ്യാർത്ഥികൾ പ്രതികരിച്ചത്.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement