ന്യൂഡല്‍ഹി: ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട റിട്ട് ഹര്‍ജികള്‍ ഫെബ്രുവരി എട്ടിന് സുപ്രീം കോടതി പരിഗണിച്ചേക്കും. സുപ്രീം കോടതിയുടെ വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയ താത്കാലിക തിയ്യതി പ്രകാരമാണിത്.
പുനഃപരിശോധനാ ഹര്‍ജി ജനുവരി 22ന് പരിഗണിക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ ഇത് പരിഗണിക്കേണ്ട ബെഞ്ചിലെ അംഗമായ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര മെഡിക്കല്‍ അവധി ദീര്‍ഘിപ്പിച്ചതിനെ തുടര്‍ന്ന് 22-ാം തിയ്യതി പുനഃപരിശോധനാ ഹര്‍ജി പരിഗണിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു.
ജനുവരി 27 വരെ ജസ്റ്റീസ് ഇന്ദു മല്‍ഹോത്ര അവധി നീട്ടുകയും ചെയ്തിട്ടുണ്ട്.
22-ാം തിയ്യതി പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കപ്പെടുമെന്ന മുന്‍തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഫെബ്രുവരി എട്ട് റിട്ട് ഹര്‍ജികള്‍ പരിഗണിക്കാനുള്ള തിയ്യതിയായി സുപ്രീം കോടതി വെബ്സൈറ്റിലുള്ളത്.

This post have 0 komentar
EmoticonEmoticon