വെസ്റ്റിന്‍ഡീനെതിരായ ഏകദിനപരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് ഭുവനേശ്വര്‍ കുമാറിനെ ഒഴിവാക്കി. അടിവയറിനേറ്റ പരുക്കാണ് ഭുവനേശ്വറിന് വിനയായത്. ഭുവനേശ്വറിന് പകരം ഷാര്‍ദൂല്‍ താക്കൂറിനെ ഉള്‍പ്പെടുത്തി. വെസ്റ്റിന്‍ഡീസിനെതിരായ മൂന്നാം ട്വന്റി ട്വന്റി മല്‍സരത്തിന് ശേഷമാണ് അടിവയറ്റില്‍ വേദനയുണ്ടെന്ന കാര്യം ഭുവനേശ്വര്‍ മാനേജ്മെന്റിനെ അറിയിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പരുക്ക് സ്ഥിരീകരിച്ചു. ഇന്ത്യയ്ക്കായി അഞ്ച് ഏകദിനങ്ങള്‍ കളിച്ചിട്ടുള്ള ഷാര്‍ദൂല്‍ താക്കൂര്‍ 2018ലാണ് അവസാനമായി ഇന്ത്യന്‍ കുപ്പായമണിഞ്ഞത്. മൂന്ന് മല്‍സരങ്ങള്‍ ഉള്ള പരമ്പരയിലെ ആദ്യ മല്‍സരം നാളെ ചെന്നൈയില്‍ നടക്കും
https://ift.tt/2wVDrVvHomeUnlabelledവെസ്റ്റിന്‍ഡീനെതിരായ ഏകദിനപരമ്പര; ഭുവനേശ്വറിന് പകരം ഷാര്‍ദൂല്‍ താക്കൂർ ഇന്ത്യന്‍ ടീമില്‍
This post have 0 komentar
EmoticonEmoticon