റാഞ്ചി: ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ആരംഭിച്ചു. 24 കേന്ദ്രങ്ങളിലായാണ് 81 സീറ്റുകളിലേക്കുള്ള വോട്ടെണ്ണല്‍ നടക്കുക. ആദ്യ ഫല സൂചനകളില്‍ കോൺഗ്രസ് മഹാസഖ്യത്തിനാണ് മുന്നേറ്റം. ദുംകയില്‍ ജെഎംഎം നേതാവ് ഹേമന്ത് സോറന്‍ ലീഡ് ചെയ്യുന്നു. ജംഷഡ്പുര്‍ ഈസ്റ്റില്‍ മുഖ്യമന്ത്രി രഘുബര്‍ ദാസും മുന്നില്‍.
പൗരത്വനിയമ ഭേദഗതിക്കെതിരേ രാജ്യവ്യാപക പ്രതിഷേധം കത്തുന്നതിനിടെയാണ് തെരഞ്ഞെടുപ്പ് ഫലം ഇന്ന് പുറത്ത് വരുന്നത്. ഭരണം നിലനിർത്താമെന്ന പ്രതീക്ഷയിലാണ് ബിജെപി. അതേസമയം, ആദ്യ ഫല സൂചനകൾ ബിജെപിക്ക് ആശാവഹമല്ല.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon