സാന്റിയാഗോ: 38 പേരുമായി പോയ ചിലി സൈനിക വിമാനം കാണാതായി. അന്റാര്‍ട്ടിക്കയിലെ ഒരു സൈനിക താവളത്തിലേക്ക് പോയ ചരക്ക് വിമാനമാണ് കാണാതായതെന്ന് ചിലി വ്യോമസേന അറിയിച്ചു. ചിലിയിലെ തെക്കന്‍ നഗരമായ പുന്റ അറീനയില്‍ നിന്ന് പ്രാദേശിക സമയം തിങ്കലാഴ്ച വൈകുന്നേരം 4:55 നാണ് ഹെര്‍ക്കുലീസ് സി 130 വിമാനം പറന്നുയര്‍ന്നത്. ആറ് മണിയോടെ വിമാനവുമായുള്ള ബന്ധം നഷ്ടമായി. വിമാനത്തിലുണ്ടായിരുന്ന 38 പേരില്‍ 17 പേര് ക്രൂ അംഗങ്ങളാണ്. 21 പേര് യാത്രികരാണെന്നും വ്യോമസേന അറിയിച്ചു .വിമാനത്തിനായുള്ള തിരച്ചില്‍ നടത്തി വരികയാണ്. അന്റാര്‍ട്ടിക്കയിലെ താവളത്തിലുള്ള സൈനികര്‍ക്ക് സൗകര്യങ്ങളൊരുക്കുന്നതിനും അവശ്യവസ്തുക്കളുമായിട്ടാണ് വിമാനം പറന്നത്.
https://ift.tt/2wVDrVvചിലി സൈനിക വിമാനം കാണാതായി; തിരച്ചില്‍ നടത്തി വരികയാണെന്ന് അധികൃതർ
Previous article
വൈറ്റ് ദ്വീപ് അഗ്നിപര്‍വത സ്ഫോടനം; മരണസംഖ്യ കൂടുന്നു
This post have 0 komentar
EmoticonEmoticon