ന്യൂസിലന്‍ഡ്: വൈറ്റ് ദ്വീപ് അഗ്നിപര്‍വത സ്ഫോടനത്തിൽ മരണസംഖ്യ കൂടുന്നു. ദ്വീപില്‍ അകപ്പെട്ടത് 47 പേരാണ്. 13 പേരെ കാണാനില്ല . ചൈന, അമേരിക്ക, ബ്രിട്ടന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ ദ്വീപില്‍ തന്നെയാണ്. എല്ലാം ചാരം മൂടിയ നിലയില്‍. പൊള്ളലേറ്റ 31ല്‍ 27 പേരുടെയും നില അതീവഗുരുതരമാണ്.
അപ്രതീക്ഷിതമായിട്ടായിരുന്നു അഗ്നിപർവതം പൊട്ടിത്തെറിച്ചത്. പുകയും ലാവയും പാറകളും 3.6 കിലോമീറ്റർ ഉയരത്തിൽ ചിതറിത്തെറിച്ചു. കൊല്ലപ്പെട്ടവരുടെയും പൊള്ളലേറ്റവരുടെയും കൃത്യ വിവരങ്ങൾ ലഭ്യമായിട്ടില്ല. തുടർസ്ഫോടനങ്ങൾക്കു സാധ്യതയുണ്ടെന്നും ദ്വീപിൽ പല ഭാഗങ്ങളിലായി കുടുങ്ങിക്കിടക്കുന്ന ടൂറിസ്റ്റുകളെ ഒഴിപ്പിക്കാൻ ശ്രമം നടത്തുകയാണെന്നും അധികൃതർ അറിയിച്ചു. പ്രതിവർഷം 10,000 ടൂറിസ്റ്റുകൾ വൈറ്റ് ഐലൻഡിലെ അഗ്നിപർവതം കാണാനെത്താറുണ്ട്. ഒടുവിൽ പൊട്ടിത്തെറിച്ചത് 2016 ലാണ്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon