തള്ളിപ്പറമ്പ്: ബക്കളത്ത് മുസ്ലിം ലീഗ് ഓഫീസിന് നേരെ ബോംബേറ്. അഞ്ചാംപീടിക റോഡില്‍ പുന്നക്കുളങ്ങരയില്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് നേരെ ഇന്ന് പുലര്‍ച്ചയോടെയായിരുന്നു ബോംബേറ് നടന്നത്. ലീഗ് ഓഫീസിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചില്ലെങ്കിലും ബോംബാക്രമണത്തില്‍ ഓഫീസിന്റെ താഴെ നിലയില്‍ പ്രവര്‍ത്തിക്കുന്ന കടമ്പേരിയിലെ ലീഗ് പ്രവര്‍ത്തകന്‍ കെ.അഷറഫിന്റെ നൂറാ ചിക്കന്‍ സ്റ്റാളിന്റെ മേല്‍പുര തകര്‍ന്നു വീണു.
കടയുടെ ഷട്ടറിനും കാര്യമായകേടുപാടുകള്‍ സംഭവിച്ചു. ഇന്ന് രാവിലെ ഏഴോടെ അഷറഫ് കടതുറക്കാനെത്തിയപ്പോഴാണ് അക്രമം നടന്നത് കണ്ടത്. സ്ഥലത്ത് വെടിമരുന്നിന്റെ രൂക്ഷഗന്ധം അനുഭവപ്പെട്ടതോടെയാണ് ബോംബാക്രമണം എന്ന് വ്യക്തമായതിനെതുടര്‍ന്ന് പോലീസില്‍ അറിയിച്ചത്.സിപിഎം ശക്തികേന്ദ്രമായ ബക്കളത്ത് ഒന്നരമാസം മുമ്പാണ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്മാരക ലീഗ് ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചത്.
This post have 0 komentar
EmoticonEmoticon