ശ്രീറാംപൂര്‍: ഞാന്‍ എല്ലാവര്‍ക്കും രസഗുള നല്‍കാറുണ്ട്. എന്നാല്‍ അവര്‍ക്കൊന്നും തന്റെ വോട്ട് നല്‍കാറില്ലെന്ന് മമത ബാനര്‍ജി. എല്ലാവര്‍ഷവും മമത ബാനര്‍ജി കുര്‍ത്തയും മധുരപലഹാരങ്ങളും തനിക്ക് അയച്ചുനല്‍കാറുണ്ടെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതികരണത്തോട് പ്രതികരിക്കുകയായിരുന്നു അവര്‍. പ്രധാനമന്ത്രിയുടെ പേര് പറയാതെയായിരുന്നു മമതയുടെ മറുപടി. പ്രധാനമന്ത്രി ചലച്ചിത്രതാരം അക്ഷയ്കുമാറുമായി നടത്തിയ അഭിമുഖത്തിലാണ് മോദി, മമതയുമായി ബന്ധപ്പെട്ട പ്രസ്താവന നടത്തിയത്.
'ഞാന്‍ എല്ലാവര്‍ക്കും രസഗുള നല്‍കാറുണ്ട്. പൂജാ സമയത്ത് സമ്മാനങ്ങളും അയക്കും. എന്നാല്‍ താന്‍ അവര്‍ക്ക് തന്റെ ഒരു വോട്ടു പോലും നല്‍കാറില്ല'- മമത പറഞ്ഞു. പ്രധാനമന്ത്രിയുടെ പേര് പറയാതെയായിരുന്നു മമതയുടെ തിരിച്ചടി.
മോദിയേയും നോട്ട് നിരോധനത്തെയും മമത വിമര്‍ശിച്ചു.കള്ളപ്പണം വെളുപ്പിക്കാനായി നിങ്ങള്‍ നോട്ട് നിരോധനം അടിച്ചേല്‍പ്പിച്ചു. ഇപ്പോള്‍ ആ പണം ഉപയോഗിച്ച് വോട്ട് വിലയ്ക്ക് വാങ്ങുകയാണ്. എന്നാല്‍ അതൊന്നും ബംഗാളില്‍ വിലപ്പോവില്ലെന്നും മമത പറഞ്ഞു.
This post have 0 komentar
EmoticonEmoticon