ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധ തുടരുന്നു. ഡൽഹിയിൽ മൂന്നിടങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച്ച നിസ്‌ക്കാരം കണക്കിലെടുത്ത് ജുമാ മസ്ജിദ് പരിസരം കനത്ത സുരക്ഷിയിലാണ്. ഉത്തർപ്രദേശിലെ 21 ജില്ലകളിൽ അർധരാത്രി വരെ ഇന്റർനെറ്റ് സേവനം റദ്ദാക്കി. യുപിയിൽ സംഘർഷത്തിൽ മരിച്ചവരുടെ എണ്ണം 22 ആയി.
ജുമാ സമസ്‌ക്കാരത്തിനു ശേഷം ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മൂന്നിടങ്ങളിൽ’ ഡൽഹി പൊലീസ് നിരോധനാജ്ഞ പ്രഖാപിച്ചത്. സീലം പൂർ, ജഫ്രബാദ്, യുപി ഭവൻ പരിസരത്തുമാണ് നിരോധനാജ്ഞ. ജമാ മസ്ജിദ് പ്രദേശത്തും ഡൽഹി പൊലീസിന് പുറമെ സിആർപിഫിനെയും
വിന്യസിച്ചു. ഉത്തർപ്രദേശിലെ പൊലീസ് വെടിവെപ്പിൽ പ്രതിഷേധിച്ചാണ് ജാമിഅ കോർഡിനേഷൻ കമ്മിറ്റി യുപി ഭവൻ ഉപരോധിക്കുക. ഉപരോധത്തെ ജെഎൻയു വിദ്യാർത്ഥികളും ഡിവൈഎഫ്‌ഐയും പിന്തുണച്ചിട്ടുണ്ട്. ഏത് സാഹചര്യത്തേയും നേരിടാൻ തയാറാണെന്ന് ഡൽഹി പൊലീസ് അറിയിച്ചു.
ഉത്തർപ്രദേശിലെ 21 ജില്ലകളിലാണ് ഇന്റർനെറ്റ് സേവനം ഇന്ന് രാത്രി വരെ വിഛേദിച്ചത്. പൊതുമുതൽ നശിപ്പിച്ചത് ജില്ലാ ഭരണകൂടം 498 പേർക്ക് നോട്ടീസ് നൽകി. എല്ലാ മത-ജാതി വിഭാഗങ്ങളെയും പരിഗണിക്കാതെ ഇന്ത്യൻ സമ്പദ് വ്യവസ്ഥക്ക് മുന്നോട്ട് പോകാനാകില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഛത്തീസ്ഗഢിൽ പറഞ്ഞു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon