ads

banner

Monday, 16 December 2019

author photo


 ന്യൂഡൽഹി : ജാമിയ അലിഗഡ് സര്‍വ്വകലാശാലകളിലെ പൊലീസ് അതിക്രമത്തിമനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി. ഹ്യൂമൻ റൈറ്സ് ലോയേഴ്സ് നെറ്റ്‌വർക്കാണ് സുപ്രിംകോടതിയിൽ ഹർജി നൽകിയത്.  പരിക്ക് ഏറ്റ് ആശുപത്രിയിൽ കഴിയുന്ന വിദ്യാർഥികൾക്ക് ചികിത്സ ഒരുക്കണം എന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, പൗരത്വ ഭേദഗതി നിയമത്തിന് എതിരെ കമല്‍ഹാസന്റെ മക്കൾ നീതി മയ്യം സുപ്രീം കോടതിയിൽ ഹർജി നൽകി. 

 അതിനിടെ, മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജയ്‌സിംഗ്  ജാമിയ മിലിയ സംഘര്‍ഷം സുപ്രീംകോടതിയില്‍ ഉന്നയിച്ചു. രാജ്യത്താകെ, വിശേഷിച്ചു ജാമിയയിൽ വിദ്യാർഥികൾക്ക് എതിരെ പൊലീസ്  ക്രൂരമർദനം അഴിച്ചു വിടുന്നു. ഇതിനെതിരെ സുപ്രീംകോടതി സ്വമേധയാ കേസെടുക്കണം. വിദ്യാർഥികൾക്ക് എതിരെ നടക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണ്. വിദ്യാർഥികൾക്ക് നേരെ അക്രമം നടത്തിയവര്‍ക്കെതിരെ നടപടി വേണമെന്നും ഇന്ദിരാ ജയ്‍സിംഗ് അഭിപ്രായപ്പെട്ടു. ചീഫ് ജസ്റ്റിസിന്‍റെ കോടതിയിലാണ് ഇന്ദിരാ ജയ്‍സിംഗ് ഇക്കാര്യം ഉന്നയിച്ചത്. 

 ജാമിയ, അലിഗഡ് വിഷയം ക്രമസമാധാനപ്രശ്നമാണെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അഭിപ്രായപ്പെട്ടു. പൊതു മുതൽ നശിപ്പിക്കുന്നത് അംഗീകരിക്കാൻ ആവില്ല. സമാധാനം ഉണ്ടാകണം. സമാധാനപൂർണമായ സമരത്തോട് യോജിപ്പാണ്. എന്നാൽ അക്രമത്തെ അംഗീകരിക്കാൻ ആവില്ല. തെരുവിൽ നിയമം കൈയ്യിൽ എടുക്കുകയാണെങ്കിൽ എടുത്തോളൂ, പക്ഷേ കോടതി ഇടപെടില്ല എന്നും അദ്ദേഹം പറഞ്ഞു.വിഷയം ആവർത്തിച്ചു ഉന്നയിക്കാൻ ശ്രമിച്ച ജാമിയയിലെ നിയമ ബിരുധ ധാരിയെ ചീഫ് ജസ്റ്റിസ് ശാസിച്ചു. വിരമിച്ച ജഡ്‌ജിമാരുടെ സംഘത്തെ അലിഗഡിലേക്ക് അയക്കണം എന്ന ആവശ്യം ചീഫ് ജസ്റ്റിസ് തള്ളി. 

 ജാമിയ,അലിഗഡ് ഹർജികൾ സുപ്രീംകോടതി നാളെ പരിഗണിക്കും. പൗരത്വ ഭേദഗതി നിയമത്തിനു എതിരായ ലീഗിന്റെ ഹർജി ബുധനാഴ്ചയാണ് പരിഗണിക്കുക. മറ്റു ഹർജികളും അന്ന് പരിഗണിക്കാം എന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement