തൃശൂര്‍: ദേശീയ പൗരത്വ നിയമഭേദഗതിയെ പരസ്യമായി പിന്തുണച്ച് രംഗത്തെത്തിയ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവും തൃശൂര്‍ എംപിയുമായ ടിഎന്‍ പ്രതാപന്‍. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാജിവെച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് പദവി ഏറ്റെടുക്കുന്നതാകും ഉചിതം. നിലവില്‍ സംസ്ഥാന ബിജെപി പ്രസിഡന്റ് പദവി ഒഴിഞ്ഞുകിടക്കുകയാണ് - ടി എൻ പ്രതാപൻ പറഞ്ഞു.
ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണര്‍ പദവിയുടെ വിശുദ്ധി നഷ്ടപ്പെടുത്തുകയാണ്. ഭരണഘടനാപദവിയില്‍ ഇരിക്കുന്ന ആള്‍ വിശ്വാസവും മര്യാദയും ലംഘിക്കരുത്. നടപടി ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്ത് നല്‍കിയെന്നും ടിഎന്‍ പ്രതാപന്‍ കൂട്ടിച്ചേർത്തു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon