ads

banner

Tuesday, 3 December 2019

author photo

തിരുവനന്തപുരം:  ശ്രീചിത്രയില്‍ ചികില്‍സാ ഇളവുകള്‍ വെട്ടിക്കുറച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ ഇടപെടുന്നു. ഡയറക്ടറോട് കമ്മിഷന്‍ വിശദീകരണം തേടി. തിരുവനന്തപുരം ശ്രീചിത്രയില്‍ ചികില്‍സാ ഇളവുകള്‍ വെട്ടിക്കുറച്ചതോടെ രോഗികള്‍ നെട്ടോട്ടമോടുകയാണ്. കേന്ദസര്‍ക്കാരിനു കീഴിലുള്ള സ്ഥാപനമായതുകൊണ്ട് രോഗികളുടെ നിസഹായതയ്ക്ക് മുമ്പില്‍ കൈമലര്‍ത്തുകയാണ് സംസ്ഥാന ആരോഗ്യവകുപ്പ്. 

  ശ്രീചിത്ര ആശുപത്രിയില്‍ പാവപ്പെട്ട രോഗികളുടെ ചികില്‍സാ ഇളവുകള്‍ വെട്ടിക്കുറച്ചതിനെതിരെ ഡോക്ടര്‍മാരുള്‍പ്പെടെ ജീവനക്കാര്‍ പ്രതിഷേധത്തിലായിരുന്നു‍. ഉയര്‍ന്ന തസ്തികകളിലെ പരിധി കടന്നുള്ള ശമ്പള വര്‍ധനയും മാനേജ്മെന്‍റിന്‍റെ പിടിപ്പുകേടും സ്ഥാപനത്തെ വന്‍ പ്രതിസന്ധിയിലാക്കിയെന്നാണ് ജീവനക്കാരുടെ ആക്ഷേപം. 

 നേരത്തെ ബിപിഎല്‍ റേഷന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും ഹാജരാക്കിയാല്‍ നിരക്ക് ഇളവ് ലഭിക്കുമായിരുന്നു. സ്ഥിരവരുമാനം  ഇല്ലാത്തവര്‍, സ്വന്തമായി വീടില്ലാത്തവര്‍ കുടുംബത്തില്‍ വിധവകളോ മാറാ രോഗികള്‍ ഉള്ളവര്‍ തുടങ്ങി ഏഴ് നിബന്ധനകള്‍ രേഖകള്‍ സഹിതം പാലിച്ചാലേ ഇനി നിരക്കിളവ് ലഭിക്കൂ. അ‍ഞ്ചുലക്ഷം രൂപവരെ ലഭിക്കുന്ന കാസ്പ് ഇന്‍ഷുറന്‍സ് പദ്ധതിയും ശ്രീചിത്ര നടപ്പാക്കിയിട്ടില്ല. ഇതിനു പുറമെയാണ് നിലവിലെ ചികില്‍സാ ആനുകൂല്യങ്ങള്‍ കൂടി വെട്ടിക്കുറച്ചിരിക്കുന്നത്. 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement