കോഴിക്കോട്: പുതുപ്പാടിയില്‍ കണ്ണില്‍ പരിക്കേറ്റ വിദ്യാര്‍ഥിയെ ആശുപത്രിയില്‍ എത്തിക്കാതിരുന്ന അധ്യാപികയെ സസ്പെന്‍ഡ് ചെയ്തു. പുതുപ്പാടി മണല്‍വയല്‍ എകെടിഎഎല്‍പി സ്കൂള്‍ അധ്യാപിക ബിജി ജോര്‍ജ്ജിനെയാണ് സസ്പെന്‍ഡ് ചെയ്തത്. കുട്ടിയെ ആശുപത്രിയിലെത്തിക്കുന്നതില്‍ വീഴ്ച്ച വരുത്തിയതിനാണ് സസ്പെന്ഷന്.
നാലര വയസുള്ള എല്‍കെജി വിദ്യാര്‍ഥി തന്‍വീറിനാണ് പരിക്കേറ്റത്. സഹപാഠി കണ്ണില്‍ പേനകൊണ്ട് കുത്തുകയായിരുന്നു. എന്നാല്‍ ഇവിടെയുണ്ടായിരുന്ന അധ്യാപിക വിവരം ആരെയും അറിയിക്കുകയോ ചികിത്സ ഉറപ്പാക്കാന്‍ ശ്രമിക്കുകയോ ചെയ്തില്ല.
പിന്നീട് 2.30ഓടെ ഇവര്‍ കുട്ടിയുടെ രക്ഷിതാക്കളെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടിയുടെ അമ്മ സ്കൂളില്‍ എത്തിയ ശേഷമാണ് കുട്ടിക്ക് ചികിത്സ ലഭ്യമാക്കാനായത്. അപ്പോഴേയ്ക്ക് മണിക്കൂറുകളോളം ചികിത്സ വൈകിയിരുന്നു. ഗുരുതര പരിക്കേറ്റ തന്‍വീര്‍ ഇപ്പോഴും ചികില്‍സയിലാണ്.
സംഭവത്തെകുറിച്ച് താമരശേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫിസറുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.
This post have 0 komentar
EmoticonEmoticon