പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭങ്ങൾ രാജ്യത്താകമാനം പുകയുമ്പോൾ മലയാള സിനിമാ പ്രവർത്തകരും പ്രതികരിക്കുന്നു. അവസാനം അഭിനേത്രിയും നർത്തകിയുമായ റിമാ കല്ലിങ്കലാണ് രംഗത്ത്. വിഷയത്തിൽ പ്രതിഷേധിച്ച് ദേശീയ ചലച്ചിത്ര പുരസ്‌കാര ചടങ്ങിൽ നിന്ന് വിട്ട് നിൽക്കുന്ന ‘സുഡാനി ഫ്രം നൈജീരിയ’ സിനിമ പ്രവർത്തകരെ പിന്തുണച്ചാണ് റിമാ കല്ലിങ്കൽ രംഗത്തെത്തിയിരിക്കുന്നത്.
‘രാജ്യത്തെ സമാധാനം മതത്തിന്റെ പേരിൽ തകർക്കരുത്. ഒരുമിച്ച് നിൽക്കാം നമുക്ക്. സ്‌നേഹവും സമാധാനവും എല്ലാവർക്കുമെപ്പോഴും ഉണ്ടാവട്ടെ’, സുഡാനി ഫ്രം നൈജീരിയയുടെ സംവിധായകൻ സകരിയയുടെ കുറിപ്പ് പങ്കുവച്ച് നായിക പറഞ്ഞു. ഫേസ്ബുക്കിലാണ് നടി പ്രതികരിച്ചിരിക്കുന്നത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon