ads

banner

Sunday, 8 December 2019

author photo

പൂണെ: ജയിലുകളിൽ പശുക്കളെ പരിപാലിക്കാൻ സൗകര്യം ഏർപ്പെടുത്തിയാൽ തടവുകാരുടെ കുറ്റവാസന കുറയുമെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ചില ജയിലുകളിൽ ഗോശാലകൾ തുറന്നപ്പോൾ അവയെ പരിപാലിച്ചിരുന്ന തടവുകാരിൽ കുറ്റവാസന കുറഞ്ഞിട്ടുണ്ടെന്നും രാജ്യത്തെ ജയിലുകളിലെല്ലാം ഇത് നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.  

 ജയിലുകളിൽ ഗോശാലകൾ തുറന്നതോടെ ചില തടവുകാർ പശുക്കളെ പരിപാലിക്കാൻ തുടങ്ങി. ആ തടവുകാരുടെയെല്ലാം കുറ്റവാസന കുറഞ്ഞതായും മനസ്സുമാറിയതായും ആ ജയിലുകളിലെ ജയിലർമാർ പറയുകയുണ്ടായി- അദ്ദേഹം വിശദീകരിച്ചു. 

 ഇത് ലോകവ്യാപകമായി നടപ്പാക്കണമെങ്കിൽ അതിന് രേഖകളും തെളിവുകളും ആവശ്യമാണ്. അതിനാൽ പശുക്കളെ പരിപാലിക്കുന്ന തടവുകാരുടെ മാനസികാവസ്ഥ നിരന്തരം പരിശോധിക്കണം. അവരിലുണ്ടാവുന്ന മാറ്റങ്ങൾ രേഖപ്പെടുത്തണം. ആയിരക്കണക്കിന് സ്ഥലങ്ങളിൽനിന്ന് ഈ കണക്കുകൾ പുറത്തുവന്നാൽ ഇത് വാസ്തവമാണെന്ന് നമുക്ക് സ്ഥാപിക്കാം. 

 ആരും ശ്രദ്ധിക്കാനില്ലാത്ത പശുക്കളെ പരിപാലിക്കാൻ കൂടുതൽ പേർ രംഗത്തുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാവനമായ അന്തരീക്ഷത്തിലാണ് ഇന്ത്യക്കാർ പശുക്കളെ സംരക്ഷിക്കുന്നത്. പശുക്കൾ പാലും ഇറച്ചിയും മാത്രം നൽകുന്നവരാണെന്നാണ് വിദേശികളുടെ ധാരണ.  എന്നാൽ ഇന്ത്യയിൽ പശുക്കളെ പരിപാലിക്കുന്നത് പാലിന് വേണ്ടി മാത്രമല്ല, തികച്ചു പാവനമായ അന്തരീക്ഷത്തിലാണ് ഇന്ത്യയിൽ പശുക്കളെ സംരക്ഷിക്കുന്നത്- ആർഎസ്എസ് മേധാവി പറഞ്ഞു.  

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement