ബാങ്കോക്ക്: 2022ല്‍ ചൈനയിലെ ചാംഗ്ചൂവില് നടക്കുന്ന ഏഷ്യന്‍ ഗെയിംസില്ക്രിക്കറ്റ് തിരിച്ചെത്തുന്നു. ബാങ്കോക്കില്‍ നടന്ന ഒളിമ്ബിക് കൗണ്‍സില്‍ ഓഫ് ഏഷ്യ(ഒസിഎ) യോഗത്തിലാണ് തീരുമാനം. ഒസിഎ വൈസ് പ്രസിഡന്റ് രന്ദീര് സിംഗാണ് ഇക്കാര്യം അറിയിച്ചത്. 2022 ഏഷ്യന്‍ ഗെയിംസിലും ട്വന്റി-20 മത്സരമാകും നടത്താന്‍ സാധ്യത എന്നാണ് റിപ്പോര്‍ട്ടുകള്‍.
2018ല്‍ ഇന്തോനേഷ്യയില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് ഉള്‍പ്പെടുത്തിയിരുന്നില്ല. 2010ലും 2014ലും ട്വന്റി-20 ക്രിക്കറ്റ് ഏഷ്യന്‍ ഗെയിംസിന്റെ ഭാഗമായിരുന്നെങ്കിലും ഇന്ത്യ മത്സരിച്ചിരുന്നില്ല.
ഗെയിംസില്‍ ഓസ്ട്രേലിയയും ന്യുസീലന്‍ഡും ഉള്‍പ്പെടെയുള്ള ഓഷ്യാനിയ രാജ്യങ്ങളെയും പങ്കെടുപ്പിക്കാനും യോഗം തീരുമാനിച്ചിട്ടുണ്ട്. 2024ലെ പാരീസ് ഒളിമ്ബിക്സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന 27 ഇനങ്ങളിലാണ് ഓഷ്യാനിയ രാജ്യങ്ങള്‍ മത്സരിക്കാന്‍ ഇറങ്ങുക.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon