ads

banner

Sunday, 8 December 2019

author photo

ഉന്നാവ്: പ്രതികൾ തീ കൊളുത്തി കൊന്ന ബലാത്സഗത്തിന് ഇരയായ 23 കാരിയുടെ സംസ്കാരചടങ്ങുകള്‍ രാവിലെ 10 മണിയോടെ ഭാട്ടൻ ഖേഡായിലെ വീട്ടിൽ നടക്കും. സംഭവത്തിൽ രാജ്യം മുഴുവൻ പ്രതിഷേധം നടക്കുന്നതിനിടെയാണ് ഇന്ന് സംസ്‌കാരം നടക്കുന്നത്. പെൺകുട്ടി മരിച്ച ആശുപത്രിക്ക് മുന്നിലും മറ്റിടങ്ങളിലും ശക്തമായ പ്രതിഷേധമാണ് നടന്നത്.

ഇന്നലെ രാത്രി 9 മണിയോടെയാണ് മൃതദേഹം വീട്ടിൽ എത്തിച്ചത്. ജില്ലാ മജിസ്‌ട്രേറ്റ് ദേവീന്ദർ കുമാർ പാണ്ടേ, ഉന്നാവ് എസ് പി വിക്രാന്ത് വീർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു മൃതദേഹം ബന്ധുക്കൾക്ക്‌ കൈമാറിയത്. ഇന്ന് രാവിലെ പത്ത് മണിയോടെ മൃതദേഹം സംസ്‌കരിക്കും. നാട്ടുകാരുടെ വൻപ്രതിഷേധമാണ് നടക്കുന്നത്.

പ്രതികളെ അറസ്റ്റ് ചെയ്‌തെങ്കിലും സ്ത്രീകൾക്ക് സുരക്ഷ ഒരുക്കുന്നതിൽ വീഴ്ച വരുത്തിയ യോഗി സർക്കാരിനെതിരെ വലിയ പ്രതിഷേധം ആണ് രാജ്യമാകെ ഉയരുന്നത്. ഉത്തർപ്രദേശിൽ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നടങ്കം പ്രതിഷേധവുമായി രംഗത്തുണ്ട്. യുവതിയുടെ വീട്ടിൽ എത്തിയ സർക്കാർ പ്രതിനിധികൾക്ക് എതിരെയും നാട്ടുകാരുടെ പ്രതിഷേധം ശക്തമായിരുന്നു.

യുവതിയെ ബലാത്സംഗം ചെയ്‌ത കേസുമായി ബന്ധപ്പെട്ട് റായ്ബറേലിയിലെ വിചാരണ കോടതിയിലേക്ക് പോകാൻ റയിൽവേ സ്റ്റേഷനില്‍ എത്തിയ യുവതിയെ ബലാത്സംഗം ചെയ്‌ത  കേസിലെ പ്രതിയായ ശിവം ത്രിവേദിയുടെ നേതൃത്വത്തിൽ എത്തിയ 5 അംഗ സംഘം തട്ടിക്കൊണ്ടു പോയി മണ്ണെണ്ണ ഒഴിച്ചു തീകൊളുത്തുകയായിരുന്നു. 90 ശതമാനത്തിലേറെ പൊള്ളലേറ്റ യുവതി വെള്ളിയാഴ്ച രാത്രിയാണ് ഡൽഹി സഫ്ദർജംഗ് ആശുപത്രിയിൽ മരണണത്തിനു കിഴടങ്ങിയത്.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement