മുംബൈ: പൗരത്വഭേദഗതി ബില്‍ രാജ്യസഭയിലും പാസാക്കിയതിന് പിന്നാലെ പ്രതിഷേധമറിയിച്ച് മഹാരാഷ്ട്രയിലെ ഐപിഎസ് ഓഫിസര്‍ രാജിവെച്ചു. ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങള്‍ക്കെതിരായുള്ളതാണ് ബില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അബ്ദുറഹ്മാന്‍ എന്ന ഐപിഎസ് ഓഫിസര്‍ സര്‍വീസ് വിട്ടത്.
ഈ ബില്ലില്‍ അപലപിക്കുന്നതായും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്കെതിരെയുള്ളതാണിതെന്നും അദ്ദേഹം പറഞ്ഞു. നാളെ മുതല്‍ ഓഫിസില്‍ പോകേണ്ടതില്ലെന്ന് തീരുമാനിച്ചതായും സര്‍വീസില്‍ നിന്ന് താന്‍ രാജിവെക്കുകയാണെന്നും അബ്ദുറഹ്മാന്‍ ട്വീറ്റ് ചെയ്തു. രാജിക്കത്തും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon