ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും അവഹേളിച്ച് ബിജെപിനേതാവും ഹരിയാന ആഭ്യന്തര മന്ത്രിയുമായ അനില്‍ വിജ്. രാഹുലും പ്രിയങ്കയും ജീവനുള്ള പെട്രോള്‍ ബോംബുകളാണ്, അവരെ സൂക്ഷിക്കണമെന്ന് അപഹസിച്ചാണ് അനില്‍ വീജ് ട്വീറ്റ് ചെയ്‌തിരിക്കുന്നത്.
'പ്രിയങ്ക ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും സൂക്ഷിക്കുക. അവര്‍ ജീവനുള്ള പെട്രോള്‍ ബോംബുകളാണ്. എവിടെയൊക്കെ അവര്‍ പോകുന്നുണ്ടോ അവിടെയെല്ലാം അവര്‍ തീപിടിപ്പിക്കുകയും പൊതുമുതലുകള്‍ നാശിപ്പിക്കുകയും ചെയ്യും'- അനിൽ വീജ് ട്വീറ്റിൽ പറയുന്നു.
ഉത്തര്‍പ്രദേശില്‍ പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നതിനിടെ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാന്‍ ചൊവ്വാഴ്ച ഉത്തര്‍പ്രദേശിലെ മീററ്റിലേക്ക് പോവുകയായിരുന്ന രാഹുലിനെയും പ്രിയങ്കയെയും പോലീസ് തടഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഹരിയാന മന്ത്രിയായ വിജിന്റെ ട്വീറ്റ്.
പൗരത്വ നിയമ ഭേദഗതിക്കെതിരെ ശക്തമായ സമരമാണ് കോണ്‍ഗ്രസ് രാജ്യവ്യാപകമായി നടത്തുന്നത്. ഇതിനിടെയാണ് നേതാക്കളെ വ്യക്തിപരമായി അവഹേളിച്ച് ബിജെപി പ്രതിരോധം തീര്‍ക്കുന്നത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon