കൊല്ലം: കാവനാട്ട് ദമ്പതികൾക്ക് നേരെ സദാചാര ഗുണ്ടായിസം. കാറില്‍ യാത്ര ചെയ്ത ദമ്ബതികളെ അഞ്ചംഗ സംഘം ആക്രമിച്ചു. ഇന്നലെ രാത്രി 10.30ഓടെയാണ് സംഭവം. കൊല്ലം കുണ്ടറ സ്വദേശികളാണ് ദമ്പതികൾ. സംഭവത്തില്‍ ശക്തികുളങ്ങര സ്വദേശികളായ സുനി, കണ്ണന്‍, കാവനാട് സ്വദേശി വിജയലാല്‍ എന്നിവര്‍ അറസ്റ്റിലായി. സംഘത്തിലെ രണ്ടുപേർ ഒളിവിലാണ്.
രാത്രി സുഹൃത്തിന്റെ വീട്ടില്‍ നിന്ന് സ്വന്തം വീട്ടിലേയ്ക്കുള്ള യാത്രാമധ്യേ കാവാനാട്ടുവെച്ച് ദമ്പതികളും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാറിന് തകരാറുണ്ടായി. ഇതേ തുടര്‍ന്ന് തകരാര്‍ പരിശോധിക്കുകയായിരുന്നു യുവാവ്. ഇതിനിടയിലാണ് അഞ്ചംഗ സംഘം ചോദ്യങ്ങളുമായി എത്തിയത്.
ഇവര്‍ യുവാവിനെയും സുഹൃത്തിനെയും ആക്രമിച്ചതായാണ് ആരോപണം. യുവതിക്ക് നേരെയും ആക്രമണമുണ്ടായി. തുടര്‍ന്ന് ദമ്പതികൾ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചു. അത് കൂടുതല്‍ പ്രകോപനത്തിന് കാരണമായി. കാറിലുണ്ടായിരുന്ന അരയ്ക്ക് താഴെ സ്വാധീനമില്ലാത്ത ഇവരുടെ സുഹൃത്ത് ഉള്‍പ്പെടെ നാല് പേരെയും സംഘം മര്‍ദ്ദിച്ചു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon