യേശുക്രിസ്തു ഭൂമിയിലേക്ക് പിറന്നുവീണതിന്റെ ഓർമ്മപുതുക്കി വിശ്വാസികള്‍ ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു. ഉണ്ണിയേശു പിറന്നുവീണതിനെ അനുസ്മരിച്ചും ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശങ്ങള്‍ പങ്കുവച്ചും ലോകമെമ്പാടുമുള്ള ക്രിസ്തീയ വിശ്വാസികളും ഇന്ന് ക്രിസ്മസ് സന്തോഷത്തിലാണ്. അവരോടൊപ്പം സ്നേഹം പങ്കുവെച്ച് മറ്റുവിശ്വാസികളും കൂടെ ചേരുന്നു.
ക്രിസ്മസ് പ്രത്യേക പ്രാർത്ഥനകളിൽ ദേവാലയങ്ങളില്‍ വിശ്വാസികള്‍ ഒത്തുചേര്‍ന്നു. സുവിശേഷവായനയ്ക്ക് ശേഷം തിരുപ്പിറവി അറിയിച്ചുകൊണ്ട് പള്ളിമണികള്‍ മുഴങ്ങി. സംസ്ഥാനത്തെ വിവിധ ദേവാലയങ്ങളിലും വിശുദ്ധ കുര്‍ബാനയും തിരുകര്‍മ്മങ്ങളും നടന്നു.
വത്തിക്കാനിലും ഉണ്ണിയേശു പിറന്ന ബത്ലഹേമിലുള്ള നേറ്റിവിറ്റി ദേവാലയത്തിലും വിശുദ്ധകുര്‍ബാന നടന്നു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ ക്രിസ്മസ് പ്രാര്‍ത്ഥനകള്‍ക്കായി പതിനായിരങ്ങളാണ് ഒത്തുകൂടിയിരിക്കുന്നത്. വത്തിക്കാനില്‍ മാര്‍പ്പയുടെ പരമ്ബരാഗത ക്രിസ്മസ് പ്രസംഗവും വിശുദ്ധ കുര്‍ബാനയും നടന്നു. കനത്ത സുരക്ഷാക്രമീകരണങ്ങളാണ് വത്തിക്കാനില്‍ ഇത്തവണ ഒരുക്കിയത്.
ലോകമെമ്പാടുമുള്ള അന്വേഷണം.കോം വായനക്കാർക്ക് ഞങ്ങളുടെ സ്നേഹം നിറഞ്ഞ് ക്രിസ്മസ് ആശംസകൾ നേരുന്നു...
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon