കൊച്ചി : മരട് ഫ്‌ളാറ്റ് പൊളിക്കുന്നതിനെതിരെ പ്രതിഷേധവുമായി പ്രദേശവാസികള്‍ വീണ്ടും രംഗത്ത്. ഫ്‌ളാറ്റുകള്‍ പൊളിക്കുമ്ബോള്‍ സമീപത്തുള്ള വീടുകള്‍ക്ക് കിട്ടേണ്ട ഇന്‍ഷുറന്‍സ് പരിരക്ഷ സംബന്ധിച്ച് വ്യക്തതയില്ലെന്നാരോപിച്ചാണ് പ്രതിഷേധം.
ഫ്‌ളാറ്റ് പൊളിക്കുമ്ബോള്‍ വീടുകള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഇപ്പോഴത്തെ സ്‌കീം അനുസരിച്ച വളരെ ചെറിയ തുക മാത്രമേ കിട്ടുകയുള്ളൂ. അതിനാല്‍ പ്രശ്‌നത്തില്‍ സര്‍ക്കാര്‍ ഇടപെടണം എന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
സര്‍ക്കര്‍ ഇടപെട്ടില്ല എങ്കില്‍ വരും ദിവസങ്ങളില്‍ പ്രതിഷേധം ശക്തമാക്കാനാണ് സമീപവാസികളുടെ തീരുമാനം. അതേസമയം സമീപത്തെ വീടുകളുടെ നിലവിലെ അവസ്ഥ രേഖപ്പെടുത്താനുള്ള സര്‍വേ നടപടികള്‍ പുനരാരംഭിച്ചിട്ടുണ്ട്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon