ads

banner

Thursday, 30 January 2020

author photo

തിരുവനന്തപുരം: സംസ്ഥാനത്ത് സെന്‍സസിലെ ചോദ്യങ്ങള്‍ സംബന്ധിച്ച് വിജ്ഞാപനമായി. മുപ്പത്തിയൊന്ന് ചോദ്യങ്ങളാണ് ഒന്നാംഘട്ടത്തിലുള്ളത്. വാസസ്ഥലം, ശുചിമുറി, കുടിവെള്ളം, വൈദ്യുതി തുടങ്ങിയ ചോദ്യങ്ങള്‍ മാത്രമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം പൗരത്വ പട്ടികയ്ക്കായുളള വിവരശേഖരണത്തിന് നിർദ്ദേശം നൽകിയ രണ്ട് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാന്‍ കൊടുവളളി നഗരസഭ തീരുമാനിച്ചു. എന്‍പിആറിനായി വിവരശേഖരണം നടത്തില്ലെന്ന് സർക്കാർ ഉത്തരവിറക്കും വരെ സെൻസസുമായി സഹകരിക്കേണ്ടെന്നും മുസ്ലിം ലീഗ് നേതൃത്വത്തിലുളള നഗരസഭ കൗണ്‍സില്‍ തീരുമാനിച്ചു. യോഗത്തില്‍ നിന്ന് പ്രതിപക്ഷം വിട്ടുനിന്നു.

സെൻസസ് നടപടികൾക്കായി എന്യുമേറേറ്റർമാരെ വേണമെന്നാവശ്യപ്പെട്ട് ജനുവരി 21 ന് കൊടുവളളി നഗരസഭ സെക്രട്ടറിയുടെ ചുമതല ഉണ്ടായിരുന്ന സൂപ്രണ്ട് മധുവും ഹെഡ് ക്ലർക്ക് ഹസ്സൻകുട്ടിയും സ്കൂളുകൾക്ക് കത്തയച്ചിരുന്നു. ഈ കത്തിൽ സെൻസസിന് ഒപ്പം എൻപിആർ വിവരശേഖരണവും നടത്തണമെന്ന സർക്കാർ ഉത്തരവും റഫറൻസായി നൽകിയിരുന്നു. നഗരസഭാ ചെയര്‍മാന്‍ അറിയാതെ ഇത്തരമൊരു കത്തയച്ചതിനാണ് ഇരുവര്‍ക്കുമെതിര നടപടി സ്വീകരിക്കാനുളള തീരുമാനം.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement