കൊൽക്കത്ത: മുസ്‌ലിം വിരുദ്ധ പരാമർശവുമായി വെസ്റ്റ് ബംഗാള്‍ ബി.ജെ.പി അധ്യക്ഷന്‍ ദിലീപ് ഘോഷ് രംഗത്ത്. 50 ലക്ഷം മുസ്‌ലിം കുടിയേറ്റക്കാരെ കണ്ടെത്തിയിട്ടുണ്ടെന്നും ഇവരെ രാജ്യത്ത് നിന്ന് തുരത്തുമെന്നും ദിലീപ് ഘോഷ്. പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് നോര്‍ത്ത് 24 പര്‍ഗാനാസില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് ദിലീപ് ഘോഷ് മുസ്‌ലിം വിദ്വേഷ പ്രസംഗം നടത്തിയത്.
കുടിയേറ്റക്കാരുടെ പേരുകള്‍ ആദ്യം വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കുമെന്ന് വ്യക്തമാക്കിയ ദിലീപ് ഘോഷ്, മുഖ്യമന്ത്രി മമത ബാനര്‍ജി ആരെയും പ്രീണിപ്പിക്കേണ്ടെന്നും പറഞ്ഞു.
ദിലീപ് ഘോഷ് ഏതാനും ദിവസങ്ങള്‍ മുമ്ബ് നടത്തിയ പ്രസ്താവന വിവാദത്തില്‍ കലാശിച്ചിരുന്നു. പൊതുമുതല്‍ നശിപ്പിക്കുന്നവരെ പട്ടിയെ പോലെ വെടിവെച്ച് കൊല്ലണമെന്ന ഘോഷിന്‍റെ പ്രസ്താവന വിമര്‍ശനത്തിന് വഴിവെച്ചത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon